1 GBP = 103.12

മിന്നും പ്രകടനവുമായി ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ചറല്‍ ഓര്‍ഗ്ഗനൈസേഷന്‍ (ഹള്‍) ചാമ്പ്യന്മാര്‍. ഇവ കുര്യാക്കോസും ദിയ ജോര്‍ജ്ജും കലാതിലക പട്ടം പങ്കിട്ടു. ജോസഫ് കുറ്റിക്കാട്ടില്‍ കലാപ്രതിഭ. യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ കലാമേളക്ക് പരിസമാപ്തി.

മിന്നും പ്രകടനവുമായി ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ചറല്‍ ഓര്‍ഗ്ഗനൈസേഷന്‍ (ഹള്‍) ചാമ്പ്യന്മാര്‍. ഇവ കുര്യാക്കോസും ദിയ ജോര്‍ജ്ജും കലാതിലക പട്ടം പങ്കിട്ടു. ജോസഫ് കുറ്റിക്കാട്ടില്‍ കലാപ്രതിഭ. യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ കലാമേളക്ക് പരിസമാപ്തി.

വര്‍ഗീസ് ഡാനിയേല്‍, പി ആര്‍ ഓ

വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവില്‍ ഏവരെയും അമ്പരിപ്പിച്ചുകൊണ്ടു 167 പോയന്റ് മികവില്‍ ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ചറല്‍ ഓര്‍ഗ്ഗനൈസേഷന്‍ (ഹള്‍) റീജിയണല്‍ ചാമ്പ്യന്മ്മാരായി. അവരുടെ തന്നെ ഇവ കുര്യാക്കോസും ദിയ ജോര്‍ജ്ജും കലാതിലക പട്ടം പങ്കിട്ടു. ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ 99 പോയന്റോടെ രണ്ടാം സ്ഥാനം കൊണ്ടും 63 പോയന്റുമായി കീത്ലീ മലയാളി അസ്സോസ്സിയേഷന്‍ മൂന്നാം സ്ഥാനം കൊണ്ടും തൃപ്തിപെടേണ്ടിവന്നു. വെസ്റ്റ് യോര്‍ക്ക്ഷയര്‍ മലയാളി അസ്സോസ്സിയേഷന്റെ (വേക്ഫീല്‍ഡ്) ജോസഫ് കുറ്റിക്കാട്ടിലാണു കലാപ്രതിഭ.

 

കീത്ലീ മലയാളി അസ്സോസ്സിയേഷന്റെ ആതിഥേയത്തില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ഉത്ഘാടന സമ്മേളനത്തില്‍ യുക്മ യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ കലാമേളക്ക് യുക്മ ദേശീയ ട്രഷര്‍ അലക്‌സ് വര്‍ഗ്ഗീസ് തിരിതെളിച്ചു. റീജിയണല്‍ പ്രസിഡന്റ് ശ്രീ കിരണ്‍ സോളമന്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുസമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ കമ്മറ്റിയാണു ശ്രീ മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍  ഉള്ളതെന്നും ജനോപകാരപ്രദമായ പല കര്‍മ്മപരിപാടികളും നടപ്പാക്കികൊണ്ട് യുക്മ അതിന്റെ ജൈത്രയാത്ര തുടരുന്നു എന്നും ശ്രീ അലക്‌സ് തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കലാപ്രതിഭയും കിഡ്‌സ് വിഭാഗം ഗ്രൂപ്പ് ചാപ്യനുമായ ജോസഫ് കുറ്റിക്കാട്ടില്‍

 കലാതിലക പട്ടം പങ്കിട്ട ഇവ കുര്യാക്കോസും ദിയ ജോര്‍ജ്ജും

 

സീനിയർ വിഭാഗം ഗ്രൂപ്പ് ചാമ്പ്യൻ സാൻ ജോർജ്ജ്

ജൂണിയര്‍ വിഭാഗം ചാമ്പ്യനും നൃത്തമയൂരീ പട്ടവും നേടിയ ഷെഫീഡിന്റെ മെലനീ ബിജു.

ഈ റീജിയണില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദേശീയ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബിനെ അഭിനന്ദിച്ചുകൊണ്ടും കലാമേളയുടെ സുഗമമായ നടത്തിപ്പിനു തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെയും മല്‍സരാര്‍ത്ഥികളെയും അവരെ അതിനായി പ്രോല്‍സാഹിപ്പിക്കുന്നവരെ പ്രകീര്‍ത്തിച്ചുകൊണ്ടും ശ്രീ കിരണ്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സംസാരിച്ചു.

സബ് ജൂണിയര്‍ വിഭാഗം ഗ്രൂപ്പ് ചാപ്യന്‍ ജിയ ഹരികുമാര്‍

കുട്ടികളുടെ മാനസ്സീകമായ വളര്‍ച്ചയെ സഹായിക്കുവാന്‍ സഹായിക്കുന്ന നിലവാരമുള്ള മല്‍സരങ്ങളില്‍ പങ്കെടുക്കുവാനും ജീവിതത്തില്‍ ഉയര്‍ച്ച നേടുവാനും എല്ലാവര്‍ക്കും ഇടയാകട്ടെ എന്നു ഡോ. ദീപാ ജേക്കബ് തന്റെ ആശംസാ പ്രസംഗത്തില്‍ കുട്ടികളെ ഉത്‌ബോധിപ്പിച്ചു. റീജിയണല്‍ സെക്രട്ടറി ശ്രീ ജസ്റ്റിന്‍ സ്വാഗതം ചെയ്ത യോഗത്തില്‍ വൈസ് പ്രസിഡന്റ് ശ്രീമതി റീനാ മാത്യൂ കൃതജ്ഞത പ്രകാശിപ്പിച്ചു.

തുടര്‍ന്നു രണ്ടു വേദികളിലായി കൃത്യമായ സമയക്രമങ്ങള്‍ പാലിച്ചു നടത്തിയ വാശിയേറിയ മല്‍സരങ്ങള്‍ എട്ടുമണിയോടെ അവസാനിച്ചു.

തൂടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍
ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസും യുക്മ വള്ളംകളി കണ്‍വീനറായിരുന്ന ശ്രീ എബി സെബാസ്റ്റ്യനും പങ്കെടുത്തു. യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെ പ്രവര്‍ത്തനങ്ങളിലും കലാമേളയുടെ നടത്തിപ്പിലും പൂര്‍ണ്ണ സംതൃപ്തി അറിയിച്ച ശ്രീ റോജിമോന്‍ റീജണല്‍ കമ്മറ്റിയെ പ്രത്യേകമായി അഭിനന്ദിച്ചു. ആകാംക്ഷകള്‍ക്ക് വിരാമം ഇട്ടുകൊണ്ടു ശ്രീമതി റീനയും സജിന്‍ രവീന്ദ്രനും ഫലപ്രഖ്യാപനങ്ങള്‍ നടത്തിയപ്പോള്‍ നിലക്കാത്ത ഹര്‍ഷാരവങ്ങക്കൊപ്പം വിജയികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

കിഡ്‌സ് വിഭാഗം ഗ്രൂപ്പ് ചാപ്യനായി വേക്ഫീല്‍ഡിന്റെ ജോസഫ് കുറ്റിക്കാട്ടിലും സബ് ജൂണിയര്‍ വിഭാഗം ഗ്രൂപ്പ് ചാപ്യനായി ഷെഫീഡിന്റെ ജിയ ഹരികുമാറും ജൂണിയര്‍ വിഭാഗം ചാമ്പ്യനും നൃത്തമയൂരീ പട്ടവും നേടികൊണ്ട് ഷെഫീഡിന്റെ മെലനീ ബിജുവും സീനിയര്‍ ഗ്രൂപ്പ് ചാപ്യനായി ഹള്ളിന്റെ സാന്‍ ജോര്‍ജ്ജും അര്‍ഹരായി. റീജിയണല്‍ ചാപ്യന് കെ ജെ ജോര്‍ജ് കണ്ണംകുളം മെമ്മേറിയാല്‍ എവര്‍ റോളിങ്ങ് ട്രോഫിയും റണ്ണര്‍ അപ്പിന് മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ വി എം ജോര്‍ജ് വാരമണ്ണില്‍ എവര്‍ റോളിങ്ങ് ട്രോഫിയും നല്‍കി .

കലാമേളയുടെ ശബ്ദ നിയന്ത്രണം വഹിച്ച ഷിബു ജോര്‍ജ്ജിനും ടീമിനും രുചികരമായ ഭക്ഷണങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യ്ത രാജേഷ് കാറ്ററിങ്ങിനും
കലാമേളയുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ചു കീത്ലീ മലയാളി അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ക്കും ശ്രീ കിരണ്‍ നന്ദി പ്രകാശിപ്പിച്ചു.

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more