1 GBP = 103.12

യോവിൽ ഹോളി ഗോസ്റ് ദൈവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി

യോവിൽ ഹോളി ഗോസ്റ് ദൈവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി

ഷിജുമോൻ ജോസഫ്

യോവിൽ ഹോളി ഗോസ്റ് ദൈവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിനു ഭക്തി നിർഭരമായ തുടക്കം. മെയ് 25ന് വൈകുന്നേരം 6:30 ന് ഇടവക വികാരി ഫാദർ സുജിത് ജോൺ കൊടിയേറ്റിയതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷത്തിന് തുടക്കമായത്. ഇതോടെ 9 ദിവസത്തെ തുടർച്ചയായ മാതാവിന്റെ നൊവേനക്കും ആരംഭമായി. ജൂൺ 3 ശനിയാഴ്ചയാണ് പ്രധാന തിരുനാൾ. അന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയും മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും.

ഈ ദിവസങ്ങളിൽ പ്രെസുദേന്തി വാഴ്ച, നൊവേന ഏറ്റെടുത്തു നടത്തൽ, നേർച്ച ഏറ്റെടുത്തു നടത്തൽ എന്നിവ താല്പര്യമുള്ളവർക്ക് നടത്താവുന്നതാണ് എന്ന് ഈ ദേവാലയത്തിലെ മുതിർന്ന വൈദികനായ ഫാദർ ജോസ് മാളിയേക്കൽ അറിയിച്ചു.

പ്രധാന തിരുന്നാൾ ദിവസം രാവിലെ 9:30 നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാദർ സണ്ണി പോൾ MSFS, ഫാദർ ടോണി പഴയകാലം CST, ഫാദർ സജി നീണ്ടൂർ എന്നിവർ മുഖ്യ കാർമ്മികരായിരിക്കും. അതിനു ശേഷം ശിങ്കാരി മേളത്തോടെയുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്, ഗാനമേള എന്നിവ ഉണ്ടായിരിക്കും.

യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ ക്ഷണിച്ചു വരുത്തി പങ്കെടുപ്പിച്ചു ഈ വർഷത്തെ തിരുനാൾ കെങ്കേമമാക്കാനാണ് ഇടവകക്കാരുടെ തീരുമാനം. അനിൽ ആന്റണി, ജോസ് വര്ഗീസ് സിജു പൗലോസ് എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും. തിരുനാൾ ആഘോഷങ്ങളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാദർ സുജിത് ജോൺ, ഫാദർ ജോസ് മാളിയേക്കൽ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more