1 GBP = 103.14

യെമൻ വിമാനത്താവളത്തിൽ സ്​ഫോടനം; 22 പേർ കൊല്ലപ്പെട്ടു

യെമൻ വിമാനത്താവളത്തിൽ സ്​ഫോടനം; 22 പേർ കൊല്ലപ്പെട്ടു

എദൻ: യെമനിലെ തെക്കൻ നഗരമായ എദനിലെ വിമാനത്താവളത്തിലുണ്ടായ സ്​ഫോടനത്തിൽ 22 പേർ കൊല്ലപ്പെട്ടു. രാജ്യത്ത്​ പുതുതായി രൂപീകരിച്ച മന്ത്രിസഭയിലെ അംഗങ്ങൾ എത്തിയതിന്​ പിന്നാലെയാണ്​ സ്​ഫോടനം. മ​ന്ത്രിമാർക്ക്​ ആർക്കും പരിക്കേറ്റിട്ടില്ല.

50ഓളം പേർക്ക്​ ആക്രമണത്തിൽ പരിക്കേറ്റുവെന്നാണ്​ റിപ്പോർട്ട്​. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആദ്യത്തെ ആക്രമണം നടന്ന്​ മണിക്കൂറുകൾക്കകം എദനിലെ മാഷേബ്​ പ്രസിഡന്‍ഷ്യൽ കൊട്ടാരത്തിന്​ സമീപവും സ്​ഫോടനമുണ്ടായെന്ന്​ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്​.

സ്​ഫോടനത്തെ യെമൻ പ്രധാനമന്ത്രി മായീൻ അബ്​ദുൽ മാലിക്​ അപലപിച്ചു. ഭീരുക്കളായ തീവ്രവാദികളാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ മാലിക്​ പറഞ്ഞു. രാജ്യത്തെ തിരികെ കൊണ്ടു വരികയാണ്​ സർക്കാറിന്‍റെ ലക്ഷ്യമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more