1 GBP = 104.04
breaking news

സിപിഐഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളാ മാര്‍ക്‌സിസ്റ്റ് അല്ല; തന്നെ വിമര്‍ശിച്ച ഷംസീറിനും റിയാസിനും ചുട്ടമറുപടിയുമായി യെച്ചൂരി

സിപിഐഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളാ മാര്‍ക്‌സിസ്റ്റ് അല്ല; തന്നെ വിമര്‍ശിച്ച ഷംസീറിനും റിയാസിനും ചുട്ടമറുപടിയുമായി യെച്ചൂരി

തൃശൂര്‍: തൃശൂരില്‍ പുരോഗമിക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ തന്നെ വിമര്‍ശിച്ച കേരളത്തിലെ പ്രതിനിധികള്‍ക്ക് ചുട്ടമറുപടിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സമ്മേളനത്തില്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച ഡിവൈഎഫ്‌ഐ നേതാക്കളായ എഎന്‍ ഷംസീറിനെയും മുഹമ്മദ് റിയാസിനെയും പേരെടുത്ത് പറഞ്ഞാണ് യെച്ചൂരി മറുപടി പറഞ്ഞത്.

കോണ്‍ഗ്രസ് ബാന്ധവത്തിന്റെ പേരില്‍ ഷംസീര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിമര്‍ശിച്ചിരുന്നു. അധികാരപ്രേമമുള്ളതിനാലാണ് യെച്ചൂരി, കോണ്‍ഗ്രസ് ബന്ധത്തിന് താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നായിരുന്ന ഷംസീറിന്റെ ആരോപണം. ഇതിനാണ് യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയത്.

സിപിഐഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ആണ്. കേരളത്തിലെ മാത്രം സാഹചര്യത്തിലല്ല ദേശീയ തലത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നത്. ഇരുവര്‍ക്കും പാര്‍ട്ടി പരിപാടി എന്താണെന്ന് അറിയാമെന്നാണ് താന്‍ കരുതിയതെന്ന് യെച്ചൂരി പറഞ്ഞു.

കേരളത്തിലെ സഖാക്കള്‍ പാര്‍ട്ടി പരിപാടികള്‍ നന്നായി പഠിക്കണം. ഗൂഗിളില്‍ ലഭിക്കുന്ന കാര്യമല്ല താന്‍ പറയുന്നത്. കോണ്‍ഗ്രസുമായി ബന്ധം വേണമെന്നല്ല താന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി അടവ് നയം സ്വീകരിക്കണമെന്നാണ് തന്റെ നിലപാട്. ഏതെങ്കിലും സംസ്ഥാനത്തെ സവിശേഷ സാഹചര്യം വച്ചല്ല പാര്‍ട്ടി നിലപാടുകള്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിയെടുക്കുന്നത് പൊതുനിലപാടാണ്. കേരളത്തില്‍ മുഖ്യശത്രു കോണ്‍ഗ്രസാകാം. എന്നാല്‍ രാജ്യം മുഴുവന്‍ അതല്ല സാഹചര്യം – സീതാറാം യെച്ചൂരി വ്യക്തമാക്കി.

താനും പിണറായിയും കോടിയേരിയും പറഞ്ഞത് താരതമ്യപ്പെടുത്തി വ്യത്യാസം കണ്ടുപിടിക്കലല്ല സമ്മേളനപ്രതിനിധികളുടെ ചുമതലയെന്നും യെച്ചൂരി വിമര്‍ശിച്ചു. താന്‍ പറഞ്ഞത് തന്റെ അഭിപ്രായമല്ല, പാര്‍ട്ടി പരിപാടിയാണ്. ഇക്കാര്യങ്ങള്‍ സഖാക്കള്‍ മനസിലാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more