1 GBP = 104.06

കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിക്കുക ലക്ഷ്യം; മുന്നണി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കരുത്തര്‍ക്ക് പിന്തുണ നല്‍കും: യെച്ചൂരി

കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിക്കുക ലക്ഷ്യം; മുന്നണി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കരുത്തര്‍ക്ക് പിന്തുണ നല്‍കും: യെച്ചൂരി

ദില്ലി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപതോളം സീറ്റുകളില്‍ സിപിഐഎം ഉള്‍പ്പെടുന്ന ഇടത് മുന്നണി മത്സരിക്കും. മറ്റു മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടികളുടെ പേരെടുത്ത് പ്രഖ്യാപിച്ചില്ലെങ്കിലും ഇവിടങ്ങളില്‍ കോണ്‍ഗ്രസിനോ ജെഡിഎസിനോ ഇടത് പിന്തുണ ലഭിക്കുമെന്നാണ് സൂചന.

കീഴാറ്റൂറിലെ വയല്‍ക്കിളി സമരത്തിന് സംസ്ഥാനസര്‍ക്കാരും പാര്‍ട്ടി സംസ്ഥാനഘടകവും ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് സിതാറാം യെച്ചൂരി പറഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സംസ്ഥാനഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് പരിഹാരം കാണാന്‍ സിപിഐഎം കേന്ദ്രനേതൃത്വം പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ട് വെച്ചില്ല. സംസ്ഥാനത്ത് തന്നെ ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്നാണ് സംസ്ഥാനഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചത്.

മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിലും കേരളത്തിലും പാര്‍ട്ടിക്ക് രണ്ടു നിലപാടാണെന്ന വിമര്‍ശനം യെച്ചൂരി തള്ളിക്കളഞ്ഞു. രണ്ടിടത്തും സംസ്ഥാനതലത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കണമെന്നതാണ് നിലപാടെന്ന് കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കൊണ്ട് യച്ചൂരി അറിയിച്ചു.

ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ രാഷ്ട്രീയ റിപ്പോര്‍ട്ടിന് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more