1 GBP = 103.84
breaking news

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചു; കാനഡയിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാരന് സ്ഥാനാര്‍ത്ഥിത്വം നഷ്ടമായി

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചു; കാനഡയിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാരന് സ്ഥാനാര്‍ത്ഥിത്വം നഷ്ടമായി

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിയില്‍ കാനഡയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് കാനഡയിലെ തിരഞ്ഞെടുപ്പിൽ ആല്‍ബര്‍ട്ടാ പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കാനിരുന്ന ഇന്ത്യൻ വംശജനായ യാഷ്പാല്‍ ശർമ്മയ്ക്ക്  സ്ഥാനാര്‍ത്ഥിത്വം നഷ്ടമായി. കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലെ പ്രമുഖപാര്‍ട്ടികളിലൊന്നായ ആല്‍ബര്‍ട്ടാ പാര്‍ട്ടി എഡ്മന്റണ്‍-എല്ലോഴ്സ്ലിയിലെ സഥാനാര്‍ത്ഥി ആയിരുന്നു യാഷ് ശര്‍മ്മ. ആൽബർട്ട പാർട്ടിയുടെ പരമോന്ന നേതാവായ സ്റ്റീഫൻ മാൻഡൽ ഉൾപ്പടെ ഒട്ടുമിക്ക ആളുകളും യാഷ് ശർമ്മയുടെ സ്ഥാനാർഥിത്തത്തിനെതിരെ രംഗത്തുവരികയായിരുന്നു.

‘ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ഇക്കാലത്ത് ഞങ്ങളുടെ നേതാക്കള്‍ മനുഷ്യാവകാശപരമായതും സമത്വം സംബന്ധിച്ചുള്ളതുമായ വിഷയങ്ങളില്‍ നേതൃത്വപരമായ ഇടപെടലാണ് നടത്തേണ്ടത്. യാഷ് ശര്‍മ്മയുടെ വാക്കുകളോ പ്രവര്‍ത്തിയോ ആല്‍ബര്‍ട്ടാ പാര്‍ട്ടിയുടെ മൂല്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതല്ല. ഒരു തരത്തിലുള്ള വിവേചനങ്ങളോടും ഞങ്ങള്‍ക്ക് ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നതല്ല. എല്ലാവര്‍ക്കും തുല്യതക്കു വേണ്ടി നിലനില്‍ക്കുന്നതോടൊപ്പം സ്വതന്ത്രമായ നീതിന്യായവ്യവസ്ഥ ആരോഗ്യകരമായ ജനാധിപത്യത്തിനും സമൂഹത്തിനും നിശ്ചമായും വേണ്ട ഒന്നാണെന്നും ആല്‍ബര്‍ട്ടാ പാര്‍ട്ടി കരുതുന്നു.’  എന്നായിരുന്നു ശര്‍മയെ പുറത്താക്കി കൊണ്ടുള്ള പ്രസ്താവനയില്‍ ആല്‍ബര്‍ട്ടാ പാര്‍ട്ടി പറഞ്ഞിരിക്കുന്നത്.

സംഭവം വിവാദമായപ്പോള്‍ യാഷ് ശര്‍മ ക്ഷമാപണവുമായി രംഗത്ത് വന്നു. ആല്‍ബര്‍ട്ടാ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായിരുന്നു തന്‍റെ പ്രവൃത്തിയെന്നും ഒരു ജനാധിപത്യ രാജ്യത്ത് ജുഡീഷറിയുടെ പങ്ക് വിസ്മരിക്കാന്‍ പാടില്ലായിരുന്നുവെന്നും തന്‍റെ ഫെയ്സ് ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more