1 GBP = 103.14

യാഹൂ ഡിസംബറിൽ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

യാഹൂ ഡിസംബറിൽ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

അമേരിക്കൻ വെബ് സര്‍വീസ് കമ്പനിയായ യാഹൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്റർനെറ്റ് വ്യവസായ രംഗത്ത് 19 വർഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബർ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. ബിസിനസ്സിന്റെ മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യാഹൂ അടച്ചു പൂട്ടുന്നതെന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. 2017-ൽ വെറിസോൺ എന്ന കമ്പനി യാഹൂ ഏറ്റെടുത്തിരുന്നു. ഒരു കാലത്ത് ഏറ്റവും വലിയ മെസേജ് പ്ലാറ്റ്‍ഫോം കൂടെയായ വെബ്സൈറ്റ് ആണ് അടച്ചുപൂട്ടുന്നത് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ കുറേ വർഷങ്ങളായി യാഹൂവിന് ഉപഭോക്താക്കൾ ഇല്ലാത്തതാണ് ബിസിനസിൽ നിന്ന് കമ്പനി പിൻമാറാൻ കാരണം. ഡിസംബർ 15 മുതൽ ഉപയോക്താക്കൾക്ക് ഇനി പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കാനോ ഗ്രൂപ്പുകളിൽ നിന്ന് മെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല.

യാഹൂ വെബ്സൈറ്റും ലഭ്യമാകില്ല. യാഹൂ അടച്ചുപൂട്ടിയ ശേഷം ഉപയോക്താക്കൾ ഇമെയിൽ അയയ്ക്കാൻ ശ്രമിച്ചാൽ മെസേജ് ലക്ഷ്യ സ്ഥാനത്ത് എത്തുകയില്ല. മെസേജ് അയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ച് മെസേജ് ലഭിക്കുകയും ചെയ്യും. എന്നാൽ നേരത്തെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള മെസേജുകൾ നീക്കം ചെയ്യാൻ കഴിയില്ല. നിലവിലെ യാഹൂ ഗ്രൂപ്പ് ഉപയോക്താക്കൾക്ക് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഗൂഗിൾ ഗ്രൂപ്പുകൾ എന്നിവ ഉപയോഗിക്കാമെന്ന് യാഹൂ ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പ് അംഗങ്ങളുടെ ലിസ്റ്റ്, ഇമെയിൽ അഡ്രസ് എന്നിവ ഡൌൺലോഡ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ കഴിയൂ.

2001ൽ ആണ് യാഹൂ ഗ്രൂപ്പ് സേവനം ആരംഭിച്ചത്. എന്നാൽ പിന്നീട് ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ വമ്പൻമാരോട് മത്സരിക്കാൻ കഴിയാതെ വന്നു. യു.എസ് വയര്‍ലെസ് സേവനദാതാക്കളായ വെറിസോൺ 480 കോടി ഡോളറിന് ഏറ്റെടുത്തെങ്കിലും യാഹുവിന് ഉപയോക്താക്കൾ കുറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more