1 GBP = 103.89
breaking news

കുൽഭൂഷൺ ജാദവി​ന്റെ മാതാവും ഭാര്യയും ഇസ്​ലാമാബാദിലെത്തി

കുൽഭൂഷൺ ജാദവി​ന്റെ മാതാവും ഭാര്യയും ഇസ്​ലാമാബാദിലെത്തി

ഇസ്​ലാമാബാദ്​: പാ​​കി​​സ്​​​താ​​നി​​ൽ ത​​ട​​വി​​ൽ ക​​ഴി​​യു​​ന്ന മു​​ൻ സൈ​​നി​​ക ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ൻ കു​​ൽ​​ഭൂ​​ഷ​​ൻ ജാ​​ദ​​വിനെ കാണാൻ ഭാ​​ര്യയും മാതാവും ഇസ്​ലാമാബാദിലെത്തി​. കൊമേഴ്​ഷ്യൽ ഫ്ലൈറ്റിൽ യു.എ.ഇ വഴിയാണ്​ കുടുംബം പാകിസ്​താനിലെത്തിയത്​​​. ജാദവിനെ സന്ദർശിക്കുന്നതിനായി ഇ​​സ്​​​ലാ​​മാ​​ബാ​​ദി​​ലെ ഇ​​ന്ത്യ​​ൻ ഡെ​​പ്യൂ​​ട്ടി ഹൈ​​ക​​മീ​​ഷ​​ണ​​ർ ജെ.​​പി. സി​​ങ്ങും ഇവരെ അനുഗമിക്കും. പാ​​ക്​ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ലാ​​യി​​രി​​ക്കും കൂ​​ടി​​ക്കാ​​ഴ്​​​ച ഒ​​രു​​ക്കു​​ക.

ഇന്ന്​ ഉച്ചക്ക്​ ഒന്നരക്കായിരിക്കും കൂടിക്കാഴ്​ച നടക്കുക. അര മണിക്കൂറോളം കുടിക്കാഴ്​ച നീളുമെന്നാണ്​ കരുതുന്നത്​. കൂടിക്കാഴ്​ചക്കുശേഷം ഇന്നുതന്നെ ഇരുവരും ഇന്ത്യയിലേക്ക്​ മടങ്ങും. പാക്​ വിദേശകാര്യ മന്ത്രാലയത്തിലേക്കുള്ള റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്​. ഇൗ പ്രദേശത്ത്​ കനത്ത സുരക്ഷയാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്.

ജാദവിനെ ഭാര്യയും മാതാവും കൂടാതെ ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്​ഥനും സന്ദർശിക്കുന്നുണ്ടെന്നും തങ്ങ​ളുടെ സ്​ഥാനത്ത്​ ഇന്ത്യയായിരുന്നെങ്കിൽ ഇൗ ഇളവ്​ അനുവദിക്കുമായിരുന്നില്ലെന്നും പാക്​ വിദേശ കാര്യമന്ത്രി ഖ്വാജ മുഹമ്മദ്​ ആസിഫ്​ പറഞ്ഞു.

ഡി​​സം​​ബ​​ർ 20നാ​​ണ്​ കു​​ൽ​​ഭൂ​​ഷ​​നെ കാ​​ണാ​​ൻ പാ​​കി​​സ്​​​താ​​ൻ വി​​സ അ​​നു​​വ​​ദി​​ച്ച​​ത്. ചാ​​ര​​പ്ര​​വൃ​​ത്തി​​യും ഭീ​​ക​​ര​​വാ​​ദ​​വും ആ​​രോ​​പി​​ച്ചാ​​ണ്​ നാ​​വി​​ക സേ​​ന മു​​ൻ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​നാ​​യ കു​​ൽ​​ഭൂ​​ഷ​​ന്​ പാ​​കി​​സ്​​​താ​​ൻ വ​​ധ​​ശി​​ക്ഷ​ വി​​ധി​​ച്ച​​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more