1 GBP = 104.27
breaking news

ക്രിസ്തുമസ് ഗ്രീറ്റിങ് വിഡിയോ മത്സരവുമായി യുക്മ യൂത്ത്; യുകെ മലയാളികളുടെ പുതുതലമുറയ്ക്ക് ആവേശമാകാൻ യുക്മ

ക്രിസ്തുമസ് ഗ്രീറ്റിങ് വിഡിയോ മത്സരവുമായി യുക്മ യൂത്ത്; യുകെ മലയാളികളുടെ പുതുതലമുറയ്ക്ക് ആവേശമാകാൻ യുക്മ

സജീഷ് ടോം
 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ഇതാ വീണ്ടും ഒരു ക്രിസ്മസ് കൂടി വരവായി. ഡിസംബർ 25ന് സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകാൻ എത്തിയ ഉണ്ണി യേശുവിന്റ ജനനം ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആഘോഷിക്കുന്നു. എന്നാൽ ജാതിക്കും മതത്തിനുമപ്പുറം ക്രിസ്തുമസ് ലോക ജനതയുടെ സമാധാനത്തിന്റെ സന്തോഷത്തിന്റെ ആഘോഷമായി മാറ്റുകയാണ് ജനതകൾ. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന് കൊണ്ട് പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ക്രിസ്തുമസ് നാളുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും സമ്മാനങ്ങള്‍ കൈമാറിയും ജനങ്ങൾ നന്മയുടെ സന്ദേശം കൈമാറുന്നത് ഇന്നും ആവേശത്തോടെയാണ് ഓരോരുത്തരും നോക്കിക്കാണുന്നത്.

എന്നാൽ ഇക്കുറി നമ്മുടെ പുതുതലമുറക്ക് ആവേശമാകാൻ യുക്മയും ഒരുങ്ങുകയാണ്. യുക്മ യൂത്ത് യുക്മ യോർക്ക്ഷെയർ ആൻഡ് ഹാംബർ റീജിയനുമായി സംയോജിച്ച് ക്രിസ്തുമസ് വിഡിയോ ഗ്രീറ്റിങ്സ് മത്സരം സംഘടിപ്പിക്കുകയാണ്. ബന്ധുക്കൾക്കും കൂട്ടുകാർക്കുമുള്ള ക്രിസ്തുമസ് ആശംസകൾ മൊബൈലിൽ എത്തുന്ന ക്രിസ്തുമസ് ആശംസകൾ ഫോർവേർഡ് ചെയ്ത് മാത്രം ശീലിച്ച നമുക്ക് വ്യത്യസ്തമായ മറ്റൊരു ആശംസ മത്സരവുമായി യുക്മയെത്തുകയാണ്. നമ്മുടെ പുതുതലമുറക്ക് കൂടുതൽ ആവേശം പകരാൻ ഓരോ യുകെ മലയാളികളും ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുകയാണ്.

മുപ്പത് സെക്കൻഡിൽ താഴെ മാത്രം ഒതുങ്ങുന്ന വിഡിയോ ഈ കാണുന്ന (+447577455358)വാട്ട്സ്ആപ്പ് നമ്പറിൽ അയച്ച് തരുക. ലഭിച്ച വീഡിയോകളിൽ നിന്ന് വിദഗ്ധ പാനൽ വിജയികളെ തിരഞ്ഞെ
ടുക്കുന്നതാണ്. യുക്മ യൂത്ത് സംഘടിപ്പിക്കുന്ന മത്സരത്തിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്.

മത്സരത്തിന്റെ നിയമങ്ങളും മറ്റു വിശദാംശങ്ങളും താഴെ പറയുന്ന പ്രകാരമാണ്.

വിഡിയോ പരമാവധി മുപ്പത് സെക്കൻഡ് മാത്രമേ പാടുള്ളൂ
ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള വിഡിയോകൾ അയക്കാവുന്നതാണ്.
നിങ്ങളുടെ ഫോണിലോ ക്യാമറയിലോ ഷൂട്ട് ചെയ്യുന്ന വിഡിയോകൾ അയക്കുക
വിഡിയോകൾ ഫോർമാറ്റിൽ മാത്രമേ അയക്കാവൂ
വിഡിയോ മെസേജുകൾ ആരെയെങ്കിലും അഭിസംബോധന ചെയ്ത് ആയിരിക്കണം(ഉദാ:അങ്കിൾ, ആന്റി, കസിൻ)
മലയാളക്കരയുടെ സാംസ്കാരികവും പൈതൃകവും അടങ്ങുന്നതായിരിക്കണം സന്ദേശങ്ങളിൽ
ഡിസംബർ 25 വെളുപ്പിന് പന്ത്രണ്ട് മണിക്ക് മുൻപായി എൻട്രികൾ അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ലിറ്റി ജിജോ –  07828424575
അശ്വിൻ മാണി – 07577455358

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more