1 GBP = 103.87

തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്കായി ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഒരുങ്ങി.

തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്കായി ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഒരുങ്ങി.

സ്നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മ്മക്കായി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ജനനപ്പെരുന്നാളും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 24 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.

രാവിലെ 10 മണിക്ക് തുടങ്ങുന്ന ശുശ്രൂഷകള്‍ക്ക് പള്ളി വികാരി ബഹുമാനപ്പെട്ട ഫാ. പീറ്റര്‍ കുറിയാക്കോസ് നേതൃത്വം നല്കുന്നതായിരിക്കും. വിശുദ്ധ കുര്‍ബാനക്കു ശേഷം സ്‌നേഹവിരുന്നും തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും കരോള്‍ സര്‍വീസും ഉണ്ടായിരിക്കും.

വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളില്‍ നിറയ്ക്കാന്‍ ഭൂജാതനായ പുത്രന്‍ തമ്പുരാന്റെ ജനനപ്പെരുന്നാളിന്റെ വരവറിയിച്ചു പള്ളിയില്‍ നിന്നുള്ള കരോള്‍ സംഘം ഡിസംബര്‍ 17, 18 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഇടവകാംഗങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതായിരിക്കും. ഡിസംബര്‍ 17 ശനിയാഴ്ച ബര്‍ട്ടണ്‍, സ്റ്റാഫോര്‍ഡ്, ടെല്‍ഫോര്‍ഡ് എന്നീ സ്ഥലങ്ങളിലും ഡിസംബര്‍ 18 ഞായറാഴ്ച ബിര്‍മിങ്ഹാം റെഡിച്ച്, വൂര്‍സ്റ്റര്‍, മാല്‍വണ്‍ എന്നീ സ്ഥലങ്ങളിലും കരോള്‍ സംഘം എത്തുന്നതായിരിക്കും.

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വവും ഭൂമിയില്‍ മാനവര്‍ക്കു സമാധാനവും നേര്‍ന്നു കൊണ്ട് എല്ലാവര്‍ക്കും ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയുടെ ക്രിസ്തുമസ് പുതുവത്സരാശംസകള്‍.

വാര്‍ത്ത അയച്ചത് – രാജു വേലംകാല

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more