1 GBP = 103.87

പുതുവര്ഷത്തെ വരവേൽക്കാൻ സന്ദർ ലാൻഡ് മലയാളികൾ ഒരുങ്ങുന്നു , ക്രിസ്തുമസ് സംഗമം ഡിസംബർ -29 ശനിയാഴ്ച, പുതുവർഷ പ്രാർത്ഥനകളും കുർബാനയും ജനുവരി 31 , തിങ്കളാഴ്ച

പുതുവര്ഷത്തെ  വരവേൽക്കാൻ  സന്ദർ ലാൻഡ് മലയാളികൾ ഒരുങ്ങുന്നു , ക്രിസ്തുമസ്  സംഗമം  ഡിസംബർ -29 ശനിയാഴ്ച, പുതുവർഷ പ്രാർത്ഥനകളും കുർബാനയും  ജനുവരി 31 , തിങ്കളാഴ്ച

മാത്യു ജോസഫ്

സന്ദർലാൻഡ് :  ക്രിസ്തുമസ്സിനെ   വരവേല്ക്കാൻ  സന്ദർലാൻഡ് മലയാളികള്  ഒരുങ്ങികഴിഞ്ഞു. കരോൾ സംഗീതവും  ഉണ്ണി യേശുവുമായുള്ള  ഭവനസന്ദർശനവും  ഡിസംബർ 7,  8,  ( വെള്ളി, ശനി ) ദിവസ്സങ്ങളിൽ  നടന്നു.  ക്രിസ്തുമസ്  സംഗമത്തിന്   ഒരുങ്ങുന്ന  സന്ദർ ലാന്ഡ് സീറോ മലബാർ കത്തോലിക്കാ സമൂഹം ഡിസംബർ 29 ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ  ആല്മീയ സാംസ്കാരിക സമന്വയമായിരിക്കും  അരങ്ങേറുക . ക്രിസ്തുമസ് സംഗമത്തിൽ സീറോ മലബാർ ചാപ്ലയിൻ   ബഹു. ഫാ. സജി തോട്ടത്തിൽ  ക്രിസ്തുമസ് സന്ദേശം നൽകും ,  സെ. ജോസെഫ്സ് ചര്ച്  വികാരി  ബഹു. ഫാ. മൈക്കിൽ മക്കോയ്  മുഖ്യാധിതിയായിരിക്കും . ക്രിസ്തുമസ് സംഗീതവും  ആശസകളും കൊണ്ട് മുഖരിതമാകുന്ന  സന്ധ്യയിൽ  ക്രിസ്തുമസ്  ഡിന്നറോടെ  പരിപാടികൾക്ക് പരിസമാപ്തി കുറിക്കും .  ഈ    സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും  സ്വാഗതം  ചെയൂന്നു

പുതുവർഷത്തെ പ്രാത്ഥനകളോടെ വരവേൽക്കാൻ  ഡിസമ്പർ  31 തിങ്കളാഴ്ച വൈകുന്നേരം  8.00 നു  തുടങ്ങുന്ന ആരാധനകൾ പാതിരാ കുർബാനയോടെയും  സമാപിക്കുന്നു.  പ്രാർത്ഥന നിർഭരമായ  ശുസ്രൂക്ഷകളിലേക്ക് ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു..

 

ക്രിസ്തുമസ് സംഗമം :   ഡിസംബർ -29 ശനിയാഴ്ച, 5.30 pm മുതൽ @ സ്റ്റീൽസ്  ക്ലബ്  ഹാൾ , സന്ദർലാൻഡ് .

പുതുവർഷ ദിവ്യബലി –  ഡിസംബർ 31  തിങ്കളാഴ്ച , 11.45 pm @ സെ . ജോസഫ്‌സ്  ചർച്, സന്ദർലാൻഡ്  : SR4 6HP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more