1 GBP = 104.06

ലോകം മുഴുവൻ ഇളകി മറിഞ്ഞുവന്നാലും നിങ്ങൾ മെത്രാനൊപ്പം നിൽക്കണമെന്ന് വട്ടായിലച്ചൻ

ലോകം മുഴുവൻ ഇളകി മറിഞ്ഞുവന്നാലും നിങ്ങൾ മെത്രാനൊപ്പം നിൽക്കണമെന്ന് വട്ടായിലച്ചൻ

ലോകം മുഴുവൻ ഇളകി മറിഞ്ഞുവന്നാലും നിങ്ങൾ ഹൃദയം മെത്രാനോടൊപ്പം ഉറപ്പിച്ചുനിർത്തണമെന്ന് പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ. മെത്രാനോട് വിശ്വാസികൾക്ക് പ്രത്യേകമായ ഇഷ്ടവും വൈകാരികമായ അടുപ്പവും ഉണ്ടാകണം. മെത്രാനോടും സഭയോടും വിശ്വാസികളുടെ ബന്ധത്തിൽ നിസംഗത പാടില്ലെന്നും വട്ടായിൽ പറയുന്നു. വിശ്വാസികളോടുള്ള പ്രഭാഷണത്തിലാണ് സമകാലിക സംഭവങ്ങളുടെ പശ്ചാലത്തിലുള്ള ഫാദറിന്റെ ആഹ്വാനം.

ഫാദർ വട്ടായിലിന്റെ പ്രസംഗം ഇങ്ങനെ –

അനവധി വ്യക്തികൾ മെത്രാന്മാരെ ദുഷിക്കുന്നതും പുച്ഛിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ ചിലപ്പോൾ കാണാൻ പറ്റും. 

ചില പ്രശ്നങ്ങൾ വരുമ്പോൾ ഇടവക ഒന്നടങ്കം ബിഷപ്പിനെ ദുഷിക്കുന്നതും കാണാൻ പറ്റും. 

ചിലപ്പോൾ വൈദികർ ബിഷപ്പിനെ എതിർക്കുന്നത് നമ്മൾക്ക് കാണാൻ പറ്റും. 

ഇങ്ങനത്തെ ഒരു അവസരത്തിൽ യോശുക്രിസ്തുവിൽ വിശ്വസിക്കുന്ന കർത്താവിന്റെ സഭയിലെ ഒരംഗം എന്ന നിലയിലും മറ്റ് മതങ്ങളിൽ വിശ്വസിക്കുന്ന നാനാജാതി മതസ്ഥർ എന്ന നിലയിലും നമ്മുടെ നിലപാടിനെ സംബന്ധിച്ച് വ്യക്തത വേണം. 

മെത്രാനുമായി വൈകാരികമായ അടുപ്പവും പ്രത്യേക ഇഷ്ടവും ഉണ്ടാകണം. നിസംഗ പാലിക്കാനുള്ള മേഖലയല്ല മെത്രാനുമായും സഭയുമായുള്ള ബന്ധം. 

ലോകം മുഴുവൻ ഇളകിമറിഞ്ഞാലും ഹൃദയം മെത്രാനോട് ഉറപ്പിച്ചുനിർത്തുക. കർദിനാളിന്റെ കൂടെ ഉറപ്പിച്ച് നിർത്തുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more