1 GBP = 103.33

വേൾഡ് ട്രാവൽ മാർക്കറ്റിന് ലണ്ടനിൽ തുടക്കമായി; കേരള പവലിയൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്തു

വേൾഡ് ട്രാവൽ മാർക്കറ്റിന് ലണ്ടനിൽ തുടക്കമായി; കേരള പവലിയൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്തു

ലണ്ടൻ: വേൾഡ് ട്രാവൽ മാർക്കറ്റിന് ലണ്ടനിൽ തുടക്കമായി. ലണ്ടനിലെ പ്രശസ്തമായ ലണ്ടൻ എക്സലിലാണ് ട്രാവൽ മാർക്കറ്റ്‌ അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 51000 ട്രേഡ് പ്രൊഫഷണൽസ് ഒരു കുടക്കീഴിൽ ഒരുമിക്കുന്ന ട്രാവൽ മാർക്കറ്റ് മൂന്ന് ദിവസങ്ങളിലായാണ് നടക്കുക. കേരളത്തെ പ്രതിനിധീകരിച്ച് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ വിദഗ്ധരടങ്ങിയ വലിയൊരു സംഘം മൂന്ന് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ലണ്ടൻ എക്സലിലെ കേരള പവലിയൻ ടൂറിസം മന്ത്രി ഇന്നലെ ഉത്‌ഘാടനം ചെയ്തു. ഹൌസ് ബോട്ടിന്റെ മാതൃകയിൽ തയ്യാറാക്കിയ പവലിയൻ സന്ദർശകരുടെയും മനം കവറുകയാണ്. 2.8 ബില്യൺ പൗണ്ടിന്റെ ബിസിനെസ്സാണ് ലണ്ടൻ എക്സലിൽ നടക്കുകയെന്ന് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ ഡീലുകൾ ഉറപ്പിക്കുന്നതിനായിരിക്കും മന്ത്രിയും സംഘവും ശ്രമിക്കുക.

ഇന്നലെ ആരംഭിച്ച വേൾഡ് ട്രേഡ് മാർക്കറ്റ്‌ നവംബർ എട്ട് നാളെയാണ് സമാപിക്കുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more