1 GBP = 103.97

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വീണ്ടും മലയാളി മരണം; കോവിഡ് ബാധിച്ച് വിടപറഞ്ഞത് യാക്കോബായ സുറിയാനി സഭാ വൈദികൻ ഫാ. ഡോ. ബിജി മാർക്കോസ്… ഞെട്ടലോടെ മലയാളി സമൂഹം…

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വീണ്ടും മലയാളി മരണം; കോവിഡ് ബാധിച്ച് വിടപറഞ്ഞത്  യാക്കോബായ സുറിയാനി സഭാ വൈദികൻ ഫാ. ഡോ. ബിജി മാർക്കോസ്… ഞെട്ടലോടെ മലയാളി സമൂഹം…
ലണ്ടൻ :- കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രണ്ടാമതൊരു മരണം കൂടി…. യു കെ മലയാളികളെ ആശങ്കയിലാക്കിക്കൊണ്ട് മലയാളി മരണങ്ങളുടെ പട്ടിക വർദ്ധിക്കുന്നു.  ഇന്ന് പുലർച്ചെ കോവിഡ് രോഗം ബാധിച്ച് യു.കെയിലെ ലണ്ടൻ, ബിർമ്മിങ്ങാം, പൂൾ എന്നീ യാക്കോബായ സുറിയാനി പള്ളികളുടെ വികാരിയായ ഫാ. ഡോ. ബിജി മാർക്കോസ് ചിറത്തിലാട്ട് (54) നിര്യാതനായി. യു.കെയിൽ സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് നേതൃത്വം കൊടുത്ത് സഭാംഗങ്ങളെ നയിച്ചു വന്ന അഭിവന്ദ്യ വൈദികൻ്റെ നിര്യാണം യാക്കോബായ സഭയ്ക്ക് തന്നെ തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സെന്റ് ജോർജ് യാക്കോബായ ചർച്ച് ബിർമ്മിങ്ങാം, സെൻ്റ് തോമസ് യാക്കോബായ ചർച്ച് ലണ്ടൻ, സെൻ്റ് ജോർജ് യാക്കോബായ ചർച്ച് പൂൾ എന്നിവയുടെ വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ഇന്നലെ വർത്തിംഗ് ഹോസ്പിറ്റലിൽ വച്ചാണ് മരണമടഞ്ഞത്.
ഓസ്ട്രിയയിലെ വിയന്നയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് ഫാ. ഡോ. ബിജി മാർക്കോസ് കുടുംബസമേതം യുകെയിൽ എത്തി സഭയുടെ നേതൃത്വം ഏറ്റെടുത്തത്. കോട്ടയം വാകത്താനം സ്വദേശിയാണ് ഫാ. ഡോ. ബിജി മാർക്കോസ്.
ബഹുമാനപ്പെട്ട ഡോ. ബിജി മാർക്കോസ് അച്ചൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ്  മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം എന്നിവർ അനുശോചനം രേഖപ്പെടുത്തി. അച്ചൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വിയോഗത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

UPDATING…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more