1 GBP = 103.12

മാഞ്ചസ്റ്ററിൽ കുട്ടികളെ പെട്രോളൊഴിച്ച് ചുട്ടുകരിച്ച് കൊന്ന പ്രതികൾക്ക് ജയിലിൽ കൊടിയ മർദ്ദനം

മാഞ്ചസ്റ്ററിൽ കുട്ടികളെ പെട്രോളൊഴിച്ച് ചുട്ടുകരിച്ച് കൊന്ന പ്രതികൾക്ക് ജയിലിൽ കൊടിയ മർദ്ദനം

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ സാൽഫോർഡിൽ അഞ്ചു കുട്ടികളടങ്ങുന്ന കുടുംബത്തെ പെട്രോളൊഴിച്ച് ചുട്ടുകരിച്ച പ്രതികൾക്ക് ജയിലിൽ ജയിൽപ്പുള്ളികളുടെ വക കൊടിയ മർദ്ദനം. ഈ മാസം പതിനൊന്നിന് പുലർച്ചെയാണ് ആറംഗ കുടുംബം ഉറങ്ങിക്കിടക്കുന്ന സമയത്ത് വീടിന് തീയിട്ടത്. തീപിടിത്തത്തിൽ നാല് കുട്ടികൾ അതിദാരുണമായി മരണമടഞ്ഞിരുന്നു. ഒരു കുട്ടി പൊള്ളലേൽക്കാതെ രക്ഷപ്പെട്ടിരുന്നു. കുട്ടികളുടെ ‘അമ്മ മിഷേൽ (36) ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

സംഭവത്തിൽ ഒരു യുവതിയുൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡേവിഡ് വോറാൾ (25), കോര്ട്നി ബ്രിയേർലി (20), സാക് ബോലാൻഡ്(23) എന്നിവരാണ് പോലീസ് പിടിയിലായത്. വിവിധ ജയിലുകളിലായിരുന്ന പ്രതികളെയാണ് മറ്റ് ജയിൽപ്പുള്ളികൾ ക്രൂരമായി ആക്രമിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. സാൽഫോർഡിലെ എച്ച് എം പി ഫോറസ്റ്റ് ബാങ്ക് ജയിലിലുള്ള ഡേവിഡ് വോറാളിന്റെ കൈവിരലുകൾ എല്ലാം അടിച്ചോടിച്ചതായാണ് വിവരം. മർദ്ദിച്ചവശനാക്കിയ ശേഷമായിരുന്നു കൈവിരലുകൾ ഒടിച്ചത്. അതേ സമയം കോര്ട്നി ബ്രിയേർലി ഉള്ള വനിതകളുടെ ജയിലായ ചെഷയറിലെ സ്റ്റായാൽ എച്ച് എം പി ജയിലിൽ മറ്റ്‌ തടവുപുള്ളികൾ തലവഴി ചൂട് വെള്ളം കോരിയൊഴിച്ചാണ് ശിക്ഷിച്ചത്. ഇവരെ മറ്റൊരു ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more