1 GBP = 103.96

രൂപത്തിൽ കുഞ്ഞനാണെകിലും വില അല്പം കൂടുതലാണ്; ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്…

രൂപത്തിൽ കുഞ്ഞനാണെകിലും വില അല്പം കൂടുതലാണ്; ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്…

വിശേഷണങ്ങൾ കേട്ടാൽ കൗതുകം തോന്നുന്ന, കണ്ടാൽ അത്ഭുതം വരുന്ന പ്രത്യേകതരം തോക്കാണ് സ്വിസ് മിനി ഗൺ. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ റിവോൾവർ ആണിത്. തോക്കുകൾ എല്ലാവർക്കും കൈവശം വെക്കാൻ അനുവാദമില്ലെങ്കിലും പലതരത്തിലുള്ള തോക്കുകൾ വിപണിയിലുണ്ട്. ചെറുതും വലുതും പേനയുടെയും കത്തിയുടെയും എല്ലാം രൂപത്തിൽ തോക്കുകൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഒരു വിരലിന്റെ ഇടയിൽ ഒളിപ്പിക്കാവുന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ തോക്കിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്…

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, സ്വിസ് മിനി ഗൺ 19.8 ഗ്രാം മാത്രം ഭാരമുള്ള ഒരു ചെറിയ തോക്കാണ്. തോക്കിന് 5.5 സെന്റീമീറ്റർ നീളവും 1 സെന്റിമീറ്റർ വീതിയുമുണ്ട്. C1ST എന്ന് പേരിട്ടിരിക്കുന്ന തോക്ക് സ്റ്റെയിൻലെസ് സ്റ്റീൽ മോഡലാണ്. തോക്ക് വളരെ ചെറുതാണെങ്കിൽ പോലും മറ്റേതൊരു ഗൺ ഉപയോഗിക്കുന്ന പോലെ തന്നെ ഇതും ഉപയോഗിക്കാൻ സാധിക്കും. ഇതിന്റെ ചെറിയ വലിപ്പം കാരണം അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ ചില രാജ്യങ്ങളിൽ ഇത് നിരോധിച്ചിട്ടുണ്ട്.

കാരണം തോക്കിന് വലുപ്പം വളരെ ചെറുതായതിനാൽ തന്നെ ആളുകൾക്ക് ഇത് അവരുടെ വസ്ത്രങ്ങൾക്കുള്ളിലും പോക്കറ്റിലും മുടിയുടെ ഉള്ളിലും ഒളിപ്പിക്കാൻ എളുപ്പമാണ്. ഇതിന് പിന്നിലെ അപകടം മുന്നിൽ കണ്ടാണ് കുഞ്ഞൻ തോക്കിനെ ചില രാജ്യങ്ങൾ നിരോധിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ പറഞ്ഞ രാജ്യങ്ങളിൽ ഈ തോക്ക് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്.

തോക്ക് ചെറുതാണെന്ന് കരുതി ഇതിന് വില കുറവാണെന്ന് കരുതണ്ട. ഇതിന്റെ വില കേട്ടാൽ ഞെട്ടും. അഞ്ചു ലക്ഷം രൂപയാണ് ഇതിന്റെ വില. ഈ തോക്ക് ഉപയോഗിച്ച് വെടിവെക്കാൻ സാധിക്കുമെങ്കിലും ഒരാളുടെ ജീവനെടുക്കാൻ ഇതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടാണ്. തലയോട്ടിയുടെ ഏറ്റവും ദുർബലമായ ഭാഗം ലക്ഷ്യം വെച്ച് ഉന്നം തെറ്റാതെ വെടി ഉതിർത്താൽ മാത്രമേ ഈ തോക്ക് ഉപയോഗിച്ച് ഒരാളുടെ ജീവൻ എടുക്കാൻ സാധിക്കൂ. ഈ ചെറിയ തോക്കിന്റെ സ്വർണ പതിപ്പും ലഭ്യമാണ്. പക്ഷെ വില കുറച്ച് അധികമാണെന്ന് മാത്രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more