1 GBP = 103.95

ലോകം ഇനി ചൊവ്വയിലേക്ക്, ടിക്കാറ്റെടുത്തവർക്ക് ബോർഡിങ് പാസ് നൽകിത്തുടങ്ങി; ഇന്ത്യയിൽ നിന്ന് ഒരു ലക്ഷത്തിലധികം പേർ ടിക്കറ്റ് ബുക്ക് ചെയ്തു

ലോകം ഇനി ചൊവ്വയിലേക്ക്, ടിക്കാറ്റെടുത്തവർക്ക് ബോർഡിങ് പാസ് നൽകിത്തുടങ്ങി; ഇന്ത്യയിൽ നിന്ന് ഒരു ലക്ഷത്തിലധികം പേർ ടിക്കറ്റ് ബുക്ക് ചെയ്തു

മുംബയ്: അടുത്ത വർഷം മേയ് അഞ്ചിന് ലോകം ഒരു യാത്ര പോവുകയാണ്. ചുവന്ന ഗ്രഹമായ ചൊവ്വയിലേക്ക്. ചൊവ്വായാത്രയ്ക്കൊരുങ്ങുന്നവരിൽ 1,38,899 പേർ ഇന്ത്യക്കാരാണ്. നാസയുടെ ഇൻസൈറ്റ് (ഇന്റീരിയർ എക്സ്‌പ്ലൊറേഷൻ യൂസിംഗ് സീസ്‌മിക് ഇൻവെസ്റ്റിഗേഷൻസ്, ജിയോയിഡ്സി ആൻഡ് ഹീറ്റ് ട്രാൻസ്പോർട്ട് ) മിഷനിലൂടെയാണ് ഇത്രയുമധികം പേർ ചൊവ്വയിലേക്ക് പോകാനൊരുങ്ങുന്നത്. പേരു നൽകിയവർക്കെല്ലാം ഓൺലൈൻ ബോർഡിംഗ് പാസ് നൽകിയതായും നാസ അറിയിച്ചു. നാസ പുറത്തുവിട്ട ലിസ്റ്റിൽ പേരുള്ളവരെല്ലാം യാത്രാ ദൗത്യത്തിന് അനുകൂലമായി പ്രതികരിച്ചതായും അവർ അറിയിച്ചു.
അമേരിക്കൻ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായതിനാൽതന്നെ നാസയുടെ ചൊവ്വാ മിഷനിൽ പങ്കാളികളാകാൻ യു.എസ് ഒന്നാമതായതിൽ അതിശയമില്ല. എന്നാൽ ചൊവ്വയിലേക്ക് കുതിക്കാൻ ആഗ്രഹവുമായി എത്തിയ ഇന്ത്യക്കാരുടെ എണ്ണം ശ്രദ്ധേയമാണെന്ന് ബഹിരാകാശ വിദഗ്‌ദ്ധർ അഭിപ്രായപ്പെട്ടു.
ചൊവ്വാ ദൗത്യത്തിൽ പേരു നൽകാനുള്ള അവസാന സമയം കഴിഞ്ഞ ആഴ്ചയായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആകെ യാത്രക്കാർ: 24,29,807
ഏറ്റവും കൂടുതൽ യാത്രക്കാർ: അമേരിക്കയിൽ നിന്ന് (6,76,773)
രണ്ടാം സ്ഥാനം: ചൈന (2,62,752)
മൂന്നാമത് ഇന്ത്യ

720 ദിന ദൗത്യം
യാത്രയുടെ തുടക്കം: മേയ് 5, 2018
ചൊവ്വയിലെത്തുന്നത്: നവംബർ 26, 2018

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more