1 GBP = 103.96

ലോക ഭക്ഷ്യപദ്ധതിക്ക്​ സമാധാന നൊബേൽ

ലോക ഭക്ഷ്യപദ്ധതിക്ക്​ സമാധാന നൊബേൽ

റ്റോക്​ഹോം: ലോക ഭക്ഷ്യ പദ്ധതിക്ക് (WFP)​ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം. സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഏജൻസി വലിയ പങ്കുവഹിച്ചുവെന്ന്​ ​നൊബേൽ കമ്മിറ്റി നിരീക്ഷിച്ചു.

വിശപ്പ്​ ഒരു യുദ്ധത്തിലേക്ക്​ പോകാതിരിക്കാൻ വേൾഡ്​ ഫുഡ്​ പ്രോഗ്രാം വലിയ പങ്കാണ്​ വഹിച്ചത്​. പട്ടിണി ഇല്ലാതാക്കുന്നതിൽ ഏജൻസി വലിയ സംഭാവന നൽകിയെന്നും കമ്മിറ്റി നിരീക്ഷിച്ചു. പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന്​ മനുഷ്യർക്ക്​ മേൽ കണ്ണുകൾ തുറക്കാൻ ഈ പുരസ്​കാരം പ്രചോദനമാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ പുരസ്​കാര നിർണയ സമിതിയിലെ ഒരാൾ പറഞ്ഞു.

സമാധാന ​നൊബേലിന്​ 211 വ്യക്​തികളും 111 സംഘടനകളും നോമിനേറ്റ്​ ചെയ്യപ്പെട്ടിരുന്നു. ഇതിൽ നിന്നാണ്​ വേൾഡ്​ ഫുഡ്​ പ്രോഗ്രാമിനെ തെരഞ്ഞെടുത്തത്​. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും പരിസ്ഥിതി ​പ്രവർത്തക ഗ്രേറ്റ തുംബർഗും പുരസ്​കാരത്തിനായി നോമിനേറ്റ്​ ചെയ്യപ്പെട്ടിരുന്നു.

വേൾഡ്​ ഫുഡ്​ പ്രോഗ്രാം

യു.എന്നി​െൻറ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ്​ വേൾഡ്​ ഫുഡ്​ പ്രോഗ്രാം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ്​ ഏജൻസിയുടെ പ്രഖ്യാപിത ലക്ഷ്യം. 83 രാജ്യങ്ങളിലായി 91.4 മില്യൺ ജനങ്ങൾക്ക്​ ഇവർ ഭക്ഷണം നൽകുന്നുണ്ട്​. 1963ലാണ്​ ഏജൻസി രൂപീകരിക്കുന്നത്​. പരീക്ഷണാടിസ്ഥാനത്തിൽ ചുരുങ്ങിയ കാലത്തേക്കായിരുന്നു രൂപീകരണം. പിന്നീട്​ 1965ൽ യു.എന്നി​െൻറ ഒരു സ്ഥിരം ഏജൻസിയായി മാറി. ലോകത്തെ വിവിധ രാജ്യങ്ങളും കോർപ്പറേഷനുകളും സ്വകാര്യ വ്യക്​തികളുമാണ്​ ഏജൻസിക്ക്​ ഫണ്ട്​ നൽകുന്നത്​. 2018ലെ കണക്കനുസരിച്ച്​ 7.5 ബില്യൺ ഡോളറാണ്​ ഏജൻസിയുടെ ആകെ ഫണ്ട്​. യു.എസും യുറോപ്യൻ യൂണിയനുമാണ്​ ഏററവും കൂടുതൽ പണം വേൾഡ്​ ഫുഡ്​ പ്രോഗ്രാമിനായി നൽകുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more