1 GBP = 103.79
breaking news

കോവിഡ്​ മരണം 6.35 ലക്ഷം കടന്നു; ബ്രസീലിലും അമേരിക്കയിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം മരണം

കോവിഡ്​ മരണം 6.35 ലക്ഷം കടന്നു; ബ്രസീലിലും അമേരിക്കയിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം മരണം

ന്യൂയോർക്ക്​: ലോകത്ത്​ കോവിഡ്​ മരണം 6.35 ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 1.56 കോടി കവിഞ്ഞു. ഇതുവരെ 1, 56, 51,601 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. അമേരിക്കയിലും ബ്രസീലിലും സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ്​ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്​. 24 മണിക്കൂറിനിടെ 68, 272 പേർക്കാണ്​ അമേരിക്കയിൽ രോഗം സ്​ഥിരീകരിച്ചത്​. 58, 080 പേർക്ക്​ ബ്രസീലിലും ​രോഗം സ്​ഥിരീകരിച്ചു. 

6, 36, 464 പേരാണ്​ ലോകത്ത്​ ഇതുവരെ മഹാമാരിയെത്തുടർന്ന്​ മരിച്ചത്​. 95, 35, 209  പേർ രോഗമുക്തരായി. ബ്രസീലിൽ സ്​ഥിതിഗതികൾ നിയന്ത്രണാതീതമായി മാറി. 1315 പേരാണ്​ ക​ഴിഞ്ഞ ദിവസം ബ്രസീലിൽ രോഗം ബാധിച്ച്​ മരിച്ചത്​. രോഗബാധിതരുടെ എണ്ണം 22.8 ലക്ഷം കടന്നു.

84,207 ത്തിലധികം ആളുകളാണ്​ രോഗം ബാധിച്ച്​​ ജീവൻ വെടിഞ്ഞത്​. 1,570,237 പേർ രോഗമുക്തി നേടി. 

അമേരിക്കയിൽ കോവിഡ്​ ബാധിതരുടെ എണ്ണം നാൽപത്​ ലക്ഷം കടന്നു. 41,69,991 ലക്ഷം പേർക്കാണ്​ അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്​. 147,333 പേർ​ അമേരിക്കയിൽ രോഗം ബാധിച്ച്​ മരിച്ചു. 1,979,617 പേരാണ്​ രോഗമുക്തരായത്​. 

കോവിഡ്​ ബാധ അതിരൂക്ഷമായി തുടരുന്നതിൻെറ പശ്ചാത്തലത്തിൽ ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന റിപബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഉപേക്ഷിച്ചു. ടെക്​സാസ്​, കാലിഫോർണിയ, അലബാമ, 
ഇഡാഹോ,  ​ഫ്ലോറിഡ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ മരണങ്ങൾ റിപോർട്ട്​ ചെയ്യുന്നത്​. 

1,288,130 രോഗബാധിതരുമായി പട്ടികയിൽ മൂന്നാം സ്​ഥാനത്താണ്​ ഇന്ത്യ. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more