1 GBP = 103.81

ലോകത്ത്​ 35 ലക്ഷം കോവിഡ്​ ബാധിതർ; മരണം 245,290

ലോകത്ത്​ 35 ലക്ഷം കോവിഡ്​ ബാധിതർ; മരണം 245,290

​ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. 3,508,820 പേർക്കാണ്​ ഇതുവരെ രോഗബാധ സ്​ഥിരീകരിച്ചത്​. 245,290 പേരാണ്​ മരിച്ചത്​.

രോഗ ബാധിതരിൽ 1,163,372 പേർ യു.എസിലാണ്​. 67535 പേരാണ്​ യു.എസിൽ ഇതുവരെ മരിച്ചത്​. രണ്ടായിരത്തിൽ അധികംപേർക്ക്​ യു.എസിൽ ഞായറാഴ്​ച പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു.

സ്​പെയിനിൽ 245,567 ആണ്​ രോഗബാധിതരുടെ എണ്ണം. ഇവിടെ കാൽലക്ഷത്തിൽ അധികം പേർ മരിച്ചു. 25,100 പേരാണ്​ ഇവിടെ മരിച്ചത്​. 2,09,328 ആണ്​ ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം. 28,710 പേർ ഇവിടെ ഇതുവരെ മരിച്ചു.

യു.കെയിൽ 182,260 പേർക്കും ഫ്രാൻസിൽ 1,68,396 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. യു​.കെയിൽ 28,131 പേരും ഫ്രാൻസിൽ 24,760 പേരുമാണ്​ മരിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more