1 GBP = 103.12

ആരുയർത്തും കിരീടം, ലോകത്തിന്റെ ശ്രദ്ധ മോസ്കോയിലേക്ക്

ആരുയർത്തും കിരീടം, ലോകത്തിന്റെ ശ്രദ്ധ മോസ്കോയിലേക്ക്

മോസ്‌കോ: ലോകഫുട്ബാളിൽ പുതിയ രാജാക്കൻമാരുടെ കിരീടധാരണത്തിന് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. കലാശപ്പോരാട്ടത്തിനൊടുവിൽ റഫറിയുടെ ലോംഗ് വിസിൽ മുഴങ്ങുമ്പോൾ വിജയിക്കുന്നത് ഫ്രഞ്ച് വിപ്ലവമോ ക്രൊയേഷ്യൻ പടയോട്ടമോ, ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. ഇന്ന് രാത്രി ഇന്ത്യൻ സമയം 8.30നാണ് ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പിന്റെ ഫൈനൽ പോരാട്ടം.
1998ൽ ചാമ്പ്യൻമാരായ ഫ്രാൻസ് രണ്ടാം കിരീടം ലക്ഷ്യം വയ്ക്കുമ്പോൾ അതേ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ ലക്ഷ്യം വയ്ക്കുന്നത് കന്നി ലോകകപ്പാണ്. ഇരുടീമും തോൽവി അറിയാതെയാണ് കലാശപ്പോരിന് എത്തിയിരിക്കുന്നത്. ഫ്രാൻസ് സെമിയിൽ ബെൽജിയത്തെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. ക്രൊയേഷ്യ എക്‌സ്ട്രാടൈംവരെ നീണ്ട സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് കന്നി ലോകകപ്പ് ഫൈനൽ ഉറപ്പിച്ചത്. ലോകോത്തര താരങ്ങൾ അണി നിരക്കുന്ന മദ്ധ്യനിരയാണ് ഇരുടീമിന്റെയും പ്രധാന കരുത്ത്. ബാറിന് കീഴിൽ വൻമതിൽ തീർക്കുന്ന ഗോളിമാരും ഇരുടീമിന്റെയും പ്രധാന സമ്പത്തുകളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more