1 GBP = 103.87

ലോകകപ്പ് ആവേശങ്ങള്‍ക്ക് തിരിതെളിയാന്‍ ഇനി രണ്ട് നാള്‍ മാത്രം

ലോകകപ്പ് ആവേശങ്ങള്‍ക്ക് തിരിതെളിയാന്‍ ഇനി രണ്ട് നാള്‍ മാത്രം

ലോകകപ്പ് ആവേശങ്ങള്‍ക്ക് തിരിതെളിയാന്‍ ഇനി രണ്ട് നാള്‍ മാത്രം. പ്രധാന ടീമുകളെല്ലാം എത്തി പരിശീലനം ആരംഭിച്ചു കഴിഞ്ഞു. അവസാന വട്ട തയ്യാറെടുപ്പിലാണ് റഷ്യയിലെ 11 നഗരങ്ങള്‍. സോച്ചി, കസാന്, വോള്‍ഗോഗ്രാഡ് തുടങ്ങിയ 11 നഗരങ്ങളിലെ 12 വേദികളിലാണ് കാല്‍പ്പന്തിന്റെ ആരവം ഉയരുന്നത്. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നത് ഒന്നോ രണ്ടോ ടീമുകള്‍ക്കല്ലെന്നത് ചാംപ്യന്‍ഷിപ്പിന്റെ വീറും വാശിയും എത്രത്തോളമുണ്ടാകുമെന്ന് കാണിക്കുന്നു. ആറാം ലോകകപ്പ് ലക്ഷ്യമിടുന്ന ബ്രസീലും കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനെത്തുന്ന അര്‍ജന്റീനയുമാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളവര്‍.

നിലവിലെ ചാംപ്യന്മാരായ ജര്‍മനി, കാളപ്പോരിന്റെ കരുത്തുമായി സ്പെയിന്‍, പുത്തന്‍ ഉണര്‍വുമായെത്തുന്ന ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും കരുത്തിന്റെയും കളി അഴകിന്റെയും പര്യായമാണ്. മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ടീമുകളെല്ലാം റഷ്യയിലെത്തി തുടങ്ങി. നെയ്മറും കുട്ടീഞ്ഞോയും ഗബ്രിയേല്‍ ജീസസുമുള്‍പ്പെടെയുള്ള ബ്രസീല്‍ ടീമംഗവും സോച്ചിയില്‍ വിമാനമിറങ്ങി. ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ എതിരാളികളായ സ്വിറ്റ്സര്‍ലാന്‍ഡും ലോകകപ്പ് ആവേശത്തൊടൊപ്പം ചേര്‍ന്നു. ആദ്യ ദിനങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍-സ്പെയിന്‍ മത്സരമാണ് ഏവരും കാത്തിരിക്കുന്നത്.

ഇതിന് മുന്നോടിയായി ഇരുടീമും പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ആഴ്ച ടീമിനൊപ്പം പരിശീലനം നടത്താന്‍ കഴിയാതിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാംപിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ചാംപ്യന്ഷിപ്പ് വീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കായിക പ്രേമികളും റഷ്യയിലെത്തിയിട്ടുണ്ട്. എല്ലാവരും പ്രതീക്ഷയിലാണെന്നിരിക്കെ അവസാനവട്ട ഒരുക്കത്തിലാണ് റഷ്യന്‍ ഭരണകൂടവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more