1 GBP = 101.12

യുകെയിലെ വടംവലി ചാമ്പ്യന്‍മാര്‍ തെമ്മാടികള്‍ തന്നെ ! ………………………………………

യുകെയിലെ വടംവലി ചാമ്പ്യന്‍മാര്‍ തെമ്മാടികള്‍ തന്നെ ! ………………………………………

ബിബിൻ എബ്രഹാം

യുകെയിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് സംഘടിപ്പിച്ച ഓള്‍ യുകെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം.
ആദ്യം മുതല്‍ അവസാനം വരെ, തിങ്ങി നിറഞ്ഞ കാണികള്‍ക്കു കണ്ണിനു വിരുന്നേകി, നെഞ്ചിടിപ്പു കൂട്ടി ആര്‍പ്പുവിളികളും ചെണ്ട വാദ്യ ആഘോഷത്തോടെ യുകെയിലെ മല്ലന്മാര്‍ മാറ്റുരച്ചപ്പോള്‍ അത് മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഒരു ആഘോഷമായി മാറുകയായിരുന്നു.
അത്യന്തം ആവേശകരമായിരുന്ന മത്സരത്തില്‍ വൂസ്റ്റര്‍ തെമ്മാടികള്‍ക്കു മുന്നില്‍ മറ്റു ടീമുകള്‍ പൊരുതി തോല്‍ക്കുകയായിരുന്നു. യുകെയില്‍ എമ്പാടും നിന്ന് പതിനൊന്നു ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ആരാണ് വിജയികള്‍ എന്നറിയാന്‍ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികള്‍ക്ക് നല്‍കിയത്.
dsc_8754-1024x683

യുക്മയുടെ നാഷണല്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത മല്‍സരം സഹൃദയയുടെ മികച്ച സംഘടനാമികവിലൂടെ കാണികള്‍ നെഞ്ചിലേറ്റിയപ്പോള്‍ അത് പങ്കെടുത്ത എല്ലാവര്‍ക്കും ആവേശവും ആനന്ദവും നല്‍കി.
ഈ മല്‍സരത്തില്‍ പങ്കെടുത്തു വന്‍ വിജയമാക്കിയ എല്ലാ ടീമംഗങ്ങള്‍ക്കും, കൂടാതെ ഈ മല്‍സരം കാണാനായി എത്തിച്ചേര്‍ന്ന എല്ലാ വടംവലി പ്രേമികള്‍ക്കും സഹൃദയ ഹൃദയം നിറഞ്ഞ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും സഹൃദയയുടെ മുന്നോട്ടുള്ള എല്ലാ പരിപാടികളിലും നിങ്ങളുടെ സ്‌നേഹ സഹകരണം പ്രതീക്ഷിച്ചു കൊണ്ടു ടീം സഹൃദയ!

Post Your Comments Here ( Click here for malayalam )

Press Esc to close
show more