സിസ്റ്റര്‍ ലീന മേരി
ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ഫിഷ്പോണ്ട്‌സ് ദേവാലയത്തില്‍ മാര്‍ച്ച് അഞ്ചാം തീയതി ഞായറാഴ്ച മൂന്ന് മണിക്കുള്ള ദിവ്യബലിക്ക് ശേഷം ബഹുമാനപ്പെട്ട സിസ്റ്റര്‍ മേരി ആന്‍ നമ്മുടെ സമൂഹത്തിലെ സ്ത്രീകളെ നേരില്‍ കണ്ട് വുമണ്‍സ് ഫോറം രൂപീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. വര്‍ഷങ്ങളായി ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ഇടയില്‍ ചാരിറ്റിയില്‍ നന്നായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന CLASS എന്ന സംഘടനയാണ് ഇപ്പോള്‍ വുമണ്‍സ് ഫോറത്തിന്റെ കീഴിലേക്ക് മാറുന്നത്.

ദൈവം സ്ത്രീകള്‍ക്ക് ചില പ്രത്യേക സിദ്ധികള്‍ നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യങ്ങളിലും പിടിച്ചു നില്‍ക്കാനുള്ള മനോധൈര്യം, ആലോചനയോടെ തീരുമാനങ്ങള്‍ എടുക്കുവാനും ഏതു കാര്യത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടതെന്നുമുള്ള വരുംവരായ്കയെ കുറിച്ച് കൂടുതല്‍ ചിന്തിക്കുവാന്‍ സാധിക്കുന്നതും, അടുത്ത തലമുറയ്ക്ക് നമ്മുടെ വിശ്വാസപാരമ്പര്യങ്ങള്‍ കൈമാറുവാനുള്ള കഴിവ് എന്നിങ്ങനെ സ്ത്രീകള്‍ക്കുള്ള പ്രത്യേക കഴിവുകള്‍ പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെ സിസ്റ്റര്‍ ആന്‍ മരിയ എടുത്തു കാട്ടി.

അമ്മയുടെ ജീവിത മാതൃകയിലൂടെ ഓരോ സ്ത്രീയും ഈ സിദ്ധികള്‍ തിരിച്ചറിഞ്ഞു ഒരു സംഘടനയായി, സമൂഹമായി നമ്മുടെ പുതിയ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ആഗ്രഹം സിസ്റ്റര്‍ മേരി ആന്‍ അറിയിക്കുകയുണ്ടായി. സ്ത്രീകള്‍ മനസ് വച്ചാല്‍ എന്തും സാധിക്കുമെന്നതിനാല്‍ സ്‌നേഹത്തിലും ഐക്യത്തിലും ഒരുമിച്ചു നിന്ന് കൊണ്ട് മാതൃകാപരമായ ഒരു സംഘടനക്ക് രൂപം കൊടുക്കുവാന്‍ എല്ലാ വനിതകളും മുന്നോട്ട് വരണമെന്നും ആഹ്വാനം ചെയ്യുന്നു.

പുതിയ വനിതാ ഫോറത്തിന്റെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്:
മിനി സ്‌കറിയ, പ്രസിഡന്റ് (സൗത്ത്മീഡ്, ബ്രിസ്റ്റോള്‍)
ബെറ്റി ജോസ്, വൈസ് പ്രസിഡന്റ് (ബ്രിസ്റ്റോള്‍, സെന്റ്. ജോര്‍ജ്)
ലിന്‍സമ്മ ബാബു, സെക്രട്ടറി (ട്രോബ്രിഡ്ജ്)
ജെയിന്‍ സ്റ്റീഫന്‍ (ട്രഷറര്‍, സൗത്ത്മീഡ്)
ലിജി തോമസ് (ഫിഷ്പോണ്ട്‌സ്)
കവിതാ ജോഷി (സൗത്ത്മീഡ്)
വിജി ബാബു (സെന്റ്. ജോര്‍ജ്)
മേരി ജോസ് (കിങ്സ്വുഡ്)

യുകെയിലെ മുഴുവന്‍ അമ്മമാരെയും ഒരുമിച്ചു കൂട്ടുക എന്ന ലക്ഷ്യം വച്ച് കൊണ്ടാണ് സിസ്റ്റര്‍ മേരി ആന്‍ ഇവിടെ വുമണ്‍സ് ഫോറത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
click on malayalam character to switch languages