1 GBP = 103.76

സ്ത്രീകളുടെ പെൻഷൻ പ്രായം; ഡെമോക്രറ്റിക് യൂണിയനിസ്റ്റ് പാർട്ടി ലേബറിനൊപ്പം; കൺസർവേറ്റിവുകൾ ആശങ്കയിൽ

സ്ത്രീകളുടെ പെൻഷൻ പ്രായം; ഡെമോക്രറ്റിക് യൂണിയനിസ്റ്റ് പാർട്ടി ലേബറിനൊപ്പം; കൺസർവേറ്റിവുകൾ ആശങ്കയിൽ

സ്ത്രീകളുടെ പെൻഷൻ പ്രായം 65 ആയി ഉയർത്തിയത്തിനെതിരെ നടക്കുന്ന ക്യാമ്പയിന് പൂർണ്ണ പിന്തുണയുമായി ഡെമോക്രറ്റിക് യൂണിയനിസ്റ് പാർട്ടി. വിഷയം ഹൌസ് ഓഫ് കോമൺസിൽ ചർച്ച ചെയ്യുന്നതിനാവശ്യമായ ഒപ്പു ശേഖരണം ഓൺലൈൻ പെറ്റിഷൻ വഴി നേടിക്കഴിഞ്ഞു. ഹൌസ് ഓഫ് കോമൺസിലെ ചർച്ചയിൽ ഡി യു പി കൺസർവേറ്റിവുകൾക്കെതിരായി വോട്ട് ചെയ്യും.

സ്ത്രീകൾക്കെതിരെ നടക്കുന്ന തുടര്ചച്ചയായ നീതി നിഷേധം അംഗീകരിക്കാനാവില്ലെന്നാണ് ഡി യു പി വക്താക്കൾ പറയുന്നത്. അതേസമയം ഡി യു പിയുടെ നിലപാട് ടോറികളിൽ ആശങ്കയുണർത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം തെരേസാ മെയ്‌ക്കൊപ്പം നിന്ന ഡി യു പി മലക്കം മറിഞ്ഞത് പാർട്ടി വൃത്തങ്ങളിൽ ചർച്ചക്കിടയാക്കിയിട്ടുണ്ട്.

ലേബർ എം പി ഗ്രഹാം മോറിസ് ആണ് വിഷയം അവതരിപ്പിച്ച് കൊണ്ട് മുന്നോട്ട് വന്നത്, ഓൺലൈൻ പെറ്റിഷന് 68000 ആളുകൾ ഒപ്പു വച്ചിരുന്നു. പ്രത്യേകിച്ച് ശാരീരിക അധ്വാനം കൂടുതലുള്ള ജോലികൾക്ക് സ്ത്രീകൾ പെൻഷൻ നേടുന്നതിന് 65 വയസ്സ് വരെ കാത്തിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more