1 GBP = 103.85

ക്രിസ്മസ് രാവിൽ പബ്ബിൽ 26 കാരിയായ യുവതി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ക്രിസ്മസ് രാവിൽ പബ്ബിൽ 26 കാരിയായ യുവതി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ക്രിസ്മസ് രാവിൽ മെർസിസൈഡിലെ ഒരു പബ്ബിൽ 26 കാരിയായ യുവതി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ട്രാൻമേറിൽ നിന്നുള്ള 30 വയസ്സുള്ള ഒരാളെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും സംശയിച്ച് അറസ്റ്റ് ചെയ്തു. റോക്ക് ഫെറിയിൽ നിന്നുള്ള 19 വയസ്സുള്ള യുവതിയെയും കൊലപാതക ഗൂഢാലോചന ആരോപിച്ച് അറസ്റ്റ് ചെയ്തു. ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ക്രിസ്മസ് തലേന്ന് അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് വിറലിലെ വാലസെ ഗ്രാമത്തിലെ ലൈറ്റ്ഹൗസ് പബ്ബിലാണ് തലയ്ക്ക് വെടിയേറ്റ് എല്ലെ എഡ്വേർഡ്സ് മരിച്ചത്. വാക്കുതർക്കത്തെത്തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

എല്ലെയുടെ കുടുംബം ദാരുണമായ നഷ്ടവുമായി പൊരുത്തപ്പെടേണ്ടതുണ്ട്, തങ്ങളുടെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ അവരെ പിന്തുണയ്ക്കുന്നതായും സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മെഴ്‌സിസൈഡ് പോലീസിൽ നിന്നുള്ള ഡിറ്റക്റ്റീവ് സൂപ്രണ്ട് സ്യൂ കൂംബ്‌സ് പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more