1 GBP = 104.37
breaking news

സീറോ മലബാർ ഗ്രെറ്റ് ബ്രിട്ടൻ രൂപത തലത്തിലെ വിജയികൾക്ക് ആദരം

സീറോ മലബാർ ഗ്രെറ്റ് ബ്രിട്ടൻ രൂപത തലത്തിലെ വിജയികൾക്ക് ആദരം

മാത്യു പുളിയോരം

വോൾവർ ഹാംപ്ടൺ ഔർ ലേഡി ഓഫ് പെർപെക്ച്വൽഹെൽത്ത് സീറോ മലബാർ മിഷനിൽ നിന്നും ഗ്രെറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപത തലത്തിൽ ബൈബിൾകലോത്സവത്തിലും സുവാറ ബൈബിൾ ക്വിസ്മത്സരത്തിലും ക്വയർ മത്സരത്തിലും  വിജയികൾആയവരെ ആദരിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക്ശേഷം നടന്ന ലളിതമായ ചടങ്ങിൽ വച്ച് ഇടവകവികാരി ഫാദർ തോമസ് അറത്തിൽ വിജയികളെയുംകോ ഓർഡിനെറ്റർ ,കമ്മിറ്റി അംഗങ്ങൾ എന്നിവരെയുംഅനുമോദിക്കുകയും വിജയികൾക്ക് ഇടവകസമൂഹത്തിന്റെ പേരിൽ പ്രത്യേക സമ്മാനങ്ങൾനൽകുകയും ചെയ്തു.

സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ രൂപതതലത്തിൽ ഏറ്റവും കൂടുതൽ വിജയികൾ വോൾവർഹാംപ്ടൺ മിഷനിൽ നിന്നാണ് എന്നത് ഏറെഅഭിമാനാർഹമായ നേട്ടമാണ് .ഒപ്പം ബൈബിൾകലോത്സവത്തിലും ഏറെ തിളക്കമാർന്ന വിജയമാണ്മിഷനിലെ ചുണക്കുട്ടികൾ കരസ്ഥമാക്കിയത്.

വിവിധ വിഭാഗങ്ങളിലെ വിജയികൾതാഴെപ്പറയുന്നവരാണ്

ഓൾ യുകെ  ക്വയർ മത്സരം – ആൻ മരിയ ഷൈജു

ബൈബിൾ കലോത്സവം

സ്റ്റോറി ടെല്ലിങ് :  ആൻ മരിയ ഷൈജു

മോണോ ആക്ട് – റോസ് ഷൈജു

മോണോ ആക്ട് – പ്രീതി  കുര്യൻ

ഫാമിലി ഗ്രൂപ്പ് – ഷൈജു ആൻഡ് ഫാമിലി

സുവാറ ബൈബിൾ ക്വിസ് വിജയികൾ

നീൽ ജോസഫ്

റോസ് തോമസ്

സാറാ തോമസ്

അനു മരിയ അജി

അന്ന തോമസ്

ഈ വർഷം നടക്കുന്ന സുവാറ ബൈബിൾ ക്വിസ്മത്സരത്തിൽ ഇടവകയിൽ നിന്നുള്ള 22 പേർ സെമിഫൈനൽ വരെ എത്തിയിരിക്കുന്നു എന്നതുംഅഭിമാനാർഹമായ കാര്യമാണ് .

ബൈബിൾ കലോത്സവ കോ ഓർഡിനെറ്റർ മാത്യുപുളിയോരം വിജയികളെ അനുമോദിക്കുകയും ഈവിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഇടവക വികാരിതോമസ് അറത്തിൽ , വേദപാഠ പ്രഥമ അധ്യാപകർആയ ജോൺ ജോസഫ്,സണ്ണി അയ്യാമല ,കലോത്സവകമ്മിറ്റി /ബൈബിൾ അപ്പസ്റ്റോലെറ്റ് അംഗങ്ങളായറ്റാൻസി പാലാട്ടി ,വൽസ ജോയി,ഷൈജു,സനൽ,ലിനോ , തത്സമയം കൈക്കാരൻമാർആയിരുന്ന റോയി,അജി,വിന്നർ,ഫ്രാൻസിസ്,ഷാജു.സനൽ എന്നിവർക്കും നിലവിലെ ട്രസ്റ്റിമാരായബ്രൂസ്‌ലി,സെബാസ്റ്റിയൻ എന്നിവർക്കും പ്രത്യേകംനന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more