1 GBP = 103.12

വോക്കിങ് കാരുണ്യയുടെ എൺപതാമത്‌ സഹായമായ അൻപത്തിമൂവായിരം രൂപ കാൻസർ രോഗിയായ വള്ളിത്തോട്ടിലെ ശോഭയ്ക്ക് കൈമാറി

വോക്കിങ് കാരുണ്യയുടെ എൺപതാമത്‌  സഹായമായ അൻപത്തിമൂവായിരം  രൂപ കാൻസർ രോഗിയായ വള്ളിത്തോട്ടിലെ ശോഭയ്ക്ക്  കൈമാറി

വള്ളിത്തോട്:  വോക്കിങ് കാരുണ്യയുടെ എൺപതാമത്‌  സഹായമായ അൻപത്തിമൂവായിരം  രൂപ കാൻസർ രോഗിയായ വള്ളിത്തോട്ടിലെ ശോഭയ്ക്ക്  പായം പഞ്ചായത്തു മെമ്പർ ടോമി ആഞ്ഞിലിതോപ്പിൽ കൈമാറി. തദവസരത്തിൽ വിരമിച്ച സൈനികൻ സന്തോഷ് പാറയിൽ സന്നിഹിതനായിരുന്നു. കഴിഞ്ഞ നാലുവര്ഷക്കാലമായി വള്ളിത്തോട് മുപ്പത്തിരണ്ട്  കോളനിയിൽ  താമസിക്കുന്ന ശോഭ കാൻസർ എന്ന മഹാ രോഗത്താൽ വലയുകയാണ്. ശോഭയും ഭർത്താവും കൂലിപ്പണി ചെയ്താണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. നിരന്തരമായ വയറുവേദനിയെത്തുടർന്നു ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയ ശോഭയെ വയറു വേദന മാറാത്തതിനാൽ വിദക്ദ്ധ പരിശോധനക്ക് വിധേയമാക്കി. നിരവധി പരിശോധനകൾക്ക്  ശേഷമാണ് അറിയുന്നത് ശോഭയ്ക്ക് ഗർഭാശയത്തിൽ കാൻസർ ആണെന്നുള്ള ആ ദുഃഖ വാർത്ത.

ദിവസവും ജോലി ചെയ്തു അന്നന്നത്തെ ചെലവ് കണ്ടെത്തിയിരുന്ന ശോഭയ്ക്കും കുടുമ്പത്തിനും ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർ ചികിത്സകൾ നടന്നു വരുന്നതിനിടയിലാണ് കൂനിന്മേൽ കുരു എന്നതുപോലെ ഹൃദയ സംബദ്ധമായ  അസുഖവും പിടിപെടുന്നത്. ശോഭ കിടപ്പുരോഗിയായതിൽപ്പിന്നെ ഭർത്താവിന് ജോലിക്കു പോകാൻ  പറ്റാത്ത അവസ്‌ഥയിലാണ്‌. ദീർഘ കാലത്തെ ചിലവേറിയ ചികിത്സകൾ ഈ നിർധന കുടുംബത്തെ വളരെ വലിയ കടക്കെണിയിൽ ആണ് എത്തിച്ചിരിക്കുന്നതു. നിത്യവൃത്തിക്ക് നിവൃത്തിയില്ലാത്ത ഈകുടുംബം തുടർ ചികിത്സകൾനടത്തുവാനോ കടം വീട്ടുവാനോ നിവൃത്തിയില്ലാതെ വലയുകയാണ്. നല്ലവരായ നാട്ടുകാരുടെയും ബന്ധുക്കളുടെയും സാഹായം  കൊണ്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. 
പ്രിയമുള്ളവരേ ഈ കുടുംബത്തെ സഹായിക്കുവാൻ വോക്കിങ് കാരുണ്യയോടൊപ്പം കൈകോർത്ത നല്ലവരായ എല്ലാ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.

Registered Charity Number  1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
 
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more