1 GBP = 98.83
breaking news

വിധി കരുണകാണിക്കാത്ത ഇലഞ്ഞിയിലെ കുടുംബം കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോർക്കില്ലേ?.

വിധി കരുണകാണിക്കാത്ത ഇലഞ്ഞിയിലെ കുടുംബം കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോർക്കില്ലേ?.

ഇലഞ്ഞി: കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷക്കാലമായി ക്രൂരമായ വിധി ഇലഞ്ഞി പഞ്ചായത്തിൽ ആലപുരത്തു താമസിക്കുന്ന മാണിയെയും കുടുംബത്തെയും വിടാതെ പിടിമുറുക്കിയിട്ട്. കൂലി വേല ചെയ്തു കുടുംബം പോറ്റിയിരുന്ന മാണി ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് മരത്തിൽനിന്ന്  വീണു അരക്കു താഴെ തളർന്നു കിടപ്പിലായി. നിരവധി ചികിത്സകൾ ചെയ്‌ത്‌ നോക്കിയെങ്കിലും മാണിക്ക് എഴുന്നേറ്റു നടക്കാനോ പ്രാഥമിക കാര്യങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്ത അവസ്‌ഥയിലാണ്‌. ആകെയുള്ള 14 സെൻ്റ് സ്ഥാലത്ത് പഞ്ചായത്ത് പണുതുകൊടുത്ത ചെറിയ ഒരു ഭാവനത്തിലാണ് മാണിയും ഭാര്യയും ഏക മകനും താമസിക്കുന്നത്.

എല്ലാ വേദനയിലും കഷ്ടപ്പാടുകളിലും അവരുടെ പ്രതീക്ഷയായിരുന്നു ഇരുപത്തിനാല് വയസ്സുകാരനായ ഏക മകൻ അനീഷ്. അമ്മ കഷ്ടപ്പെട്ടും പലരുടെയും സഹായത്താലും  നല്ല ഒരു ഭാവി സ്വപ്നം കണ്ട് ഐ ടി സി പഠിച്ചു പാസ്സായി.അവരുടെ പ്രതിക്ഷകൾ പൂവണിയാൻ പോകുന്നു എന്ന് തോന്നിപ്പിച്ചു കൊണ്ട് അനീഷ് ചെറിയ തോതിൽ ഇലക്ട്രിക്ഷൻ വർക്കും മറ്റ് പണികളും ചെയ്ത്‌ മാണിക്കും അമ്മക്കും തണലായി മുന്നിൽ നില്ക്കുമ്പോൾ വിധിയുടെ വിളയാട്ടമെന്നപോലെ ആ കുടുംബത്തിന്റെ ഭാവി സ്വപ്നമായ അനീഷിനെ ബ്ലഡ്കാൻസറിൻ്റെ രൂപത്തിൽ വിധി  പിടിമുറുക്കിയത്. ആകെ പ്രതീക്ഷയായിരുന്ന മകൻ്റെ അസുഖം മാണിയെയും കുടുംബത്തെയും തളർത്തി കളഞ്ഞു.തിരുവനന്തപുരംRCC യിലെ നീണ്ട ഒരു വർഷത്തെ തുടർച്ചയായ ചികിത്സകൾക്ക് ശേഷം കഴിഞ്ഞ മാസംഅനീഷ് വീട്ടിൽ തിരിച്ചെത്തി.  ദീർഘകാലത്തെ മരുന്നും പരിശോധനകളും ഈ കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. നിവൃത്തികേടുമൂലം തളർന്നുകിടക്കുന്ന മാണി മരുന്നുകൾപോലും വാങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ്‌. കാൻസർ രോഗിയായ മകനുതന്നെ ഒരു മാസം മരുന്നിനു പതിനായിരത്തിലതികം രൂപ വേണം. രണ്ടു പേർക്കും കൂടി മരുന്ന് വാങ്ങാൻ പലപ്പോഴും പൈസ തികയാത്തതിനാൽ മകനു വേണ്ടി തൻ്റെ മരുന്നുകൾ  പലപ്പോഴും വേണ്ടന്ന് വയ്ക്കയാണ് മാണി. അനുദിന ജീവിതം തന്നെ  മുന്നോട്ട് നയിക്കാൻ കഴിയാത്ത തളർന്നുകിടക്കുന്ന മാണിയും കാൻസർ രോഗിയായ മകനും ജീവിത യാഥാർഥ്യങ്ങക്ക്  മുൻപിൽ പകച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മാണിക്കും മകനും UK നിവാസികളായ നമുക്ക് ഒരു ചെറിയ സഹായമാവാൻ സാധിച്ചാൽ അത് മാണിക്കും മകനും  വലിയ ആശ്വാസമായിരിക്കും.

പ്രിയമുള്ളവരേ ഈ കുടുംബത്തെ സഹായിക്കുവാൻ സന്മനസുള്ളവർ നിങ്ങളാൽ കഴിയുന്ന ചെറിയ സഹായങ്ങൾ വോക്കിങ് കാരുണ്യയുടെ താഴെ കാണുന്ന അകൊണ്ടിലേക്കു നവംബർ 10 ന് മുൻപായി നിക്ഷേപിക്കണമെന്നു അപേക്ഷിക്കുന്നു.

Registered Charity Number  1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
 
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more