കുറ്റ്യാടി: കുടിയേറ്റ ഗ്രമാമായ കുണ്ടുതോട്ടില്‍ പാലക്കതകിടിയേല്‍ കുഞ്ഞുമോനും കുടുംബവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. തന്റെ മൂത്ത മകന്‍ പതിനഞ്ചു വയസുകാരന്‍ ജ്യോതിസ് ജനിച്ചനാള്‍ മുതല്‍ വിധി അവനോടു കരുണ കാണിച്ചില്ല. അവനു മറ്റു കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കുവാനോ കളിക്കുവാനോ താനെ എണീറ്റിരിക്കുവാന്‍ പോലുമോ കഴിയില്ല. ജ്യോതിസ് ജനിച്ച നാള്‍മുതല്‍ ഈ കുടുംബം സന്തോഷമെന്തെന്നറിഞ്ഞിട്ടില്ല. സാമ്പത്തികമായി ഒന്നുമില്ലാതെ കൂലിപ്പണികൊണ്ട് ഉപജീവനം നടത്തിയിരുന്ന തോമസിന് മാറാരോഗിയായ കുഞ്ഞു ജനിച്ചത് താങ്ങാവുന്നതിലും അധികമായിരുന്നു.
തീരാ ദുഃഖങ്ങളുടെ നടുവിലും തോമസ് തന്റെ മകനുവേണ്ടി രാപകല്‍ അദ്ധ്വാനിച്ചു കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുന്നു. മൂന്നു സെന്റ് സ്ഥലത്ത് ഒരു കൊച്ചു കുടിലിലാണ് തോമസും കുടുംബവും താമസിക്കുന്നത്. കുറെ നാള്‍ പല ആശുപത്രികളും പരീക്ഷിച്ചു. ഇപ്പോള്‍ പുട്ടപര്‍ത്തിയിലുള്ള സായി ബാബാ ആശുപത്രിയിലെ ചികിത്സയിലാണ്. ഓരോ തവണ ആശുപത്രിയില്‍ പോയി വരുന്നതിനു തന്നെ നല്ലൊരു തുക ആവശ്യമാണ്. കൂലിപ്പണിക്കാരനായ തോമസിന് ഇത്രയും തുക കണ്ടെത്തുകയെന്നത് ഒരിക്കലും സാധ്യമല്ല. ഇതുവരെയുള്ള ചികിത്സകള്‍ക്കായി നല്ലൊരു തുക ചിലവഴിച്ചു കഴിഞ്ഞു.

നിരവധിപ്പേരില്‍നിന്നും വായ്പ മേടിച്ചാണ് ഇതുവരെ ചികിത്സയും മറ്റുകാര്യങ്ങളും മുന്‍പോട്ടു കൊണ്ടുപോയത്. ഇനിയുമെങ്ങനെ മുന്‍പോട്ടു പോകുമെന്നറിയാതെ തകര്‍ന്നു നില്‍ക്കുകയാണ് തോമസും കുടുംബവും.
പ്രിയമുള്ളവരേ നമ്മളൊന്ന് മനസുവച്ചാല്‍ ഈ കുടുംബത്തെ ഒരു പരിധിവരെ സഹായിക്കാന്‍ കഴിയില്ലേ? നിങ്ങളാല്‍ കഴിയുന്ന കൊച്ചു കൊച്ചു സഹായങ്ങള്‍ ജനുവരി പതിനെട്ടിനു മുന്‍പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:078097026
Boban Sebastian:07846165720
Saju joseph 07507361048
click on malayalam character to switch languages