വോകിംഗ്: വോകിംഗ് കാരുണ്യയുടെ അന്‍പത്തിനാലാമത് സഹായമായ അന്‍പതിനായിരം രൂപ ഇലഞ്ഞി പള്ളി വികാരി ജോസ് കോട്ടയില്‍ തോമസ് പോളിന് കൈമാറി. തദവസരത്തില്‍ വോകിംഗ് കാരുണ്യയുടെ ട്രഷറര്‍ സാജു ജോസഫും സന്നിഹിതനായിരുന്നു. എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായയത്തിലെ വാക്കണ്ടത്തില്‍ പൈലോയുടെ മകന്‍ 33 വയസ്സുള്ള തോമസ് പോള്‍ 2015 ജൂണ്‍ മാസത്തില്‍ തലച്ചോറില്‍ ഉണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് ഓപ്പറേഷന് വിധേയനാവുകയും 30 ദിവസം ICU വിലും 15 ദിവസം വാര്‍ഡിലും കിടന്നു. അതിനു ശേഷം അവിടുന്ന് ഡിസ്ചാര്‍ജ് ആയി നേരേ കുറവിലങ്ങാട് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ 4 മാസം അഡ്മിറ്റ് ആയിരുന്നു. അതിനു് ശേഷം 3 മാസം പിറവം ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സയും ചെയ്തു. ഇപ്പോള്‍ പരസഹായത്തോടെ എണിറ്റ് ഇരിക്കാം എന്നായിട്ടുണ്ട്, അപ്പച്ചനും അമ്മച്ചിയും നേരത്തേ തന്നെ മരിച്ചു പോയിരുന്നു. കൂലി പണിക്കാരായ സഹോദരങ്ങളും മാറിയാണ് താമസം. എങ്കിലും ഇവരാണ് തോമസിന്റെ ചികിത്സക്കായി ഓടി നടന്നത്. തോമസും 36 വയസ്സുള്ള ചേച്ചിയും മാത്രമായിരുന്നു വിട്ടില്‍ ഉള്ളത്.
ചേച്ചിക്ക് വിവാഹ ആലോചനകള്‍ വന്നുകൊണ്ടിരുന്ന സമയമായിരുന്നു. എങ്ങനെയും ചേച്ചിയുടെ വിവാഹം നടത്തി കൊടുക്കണമെന്ന ആഗ്രഹത്തില്‍ തോമസ് രാപകലില്ലാതെ അദ്ധ്വാനിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിധി ഈ രൂപത്തില്‍ ഈ കുടുംബത്തെ വേട്ടയാടിയത്. ആങ്ങള കിടപ്പിലായതോട് കൂടി തന്റെ ജീവിതം തന്നെ മറന്ന് 24 മണിക്കൂറും കുഞ്ഞാങ്ങളെയെ ശുശ്രൂഷിച്ചു ജീവിതം തള്ളിനീക്കുകയാണ് ഈ ചേച്ചി. ഇനിയും ഒരു 3 മാസം കൂടി ആയുര്‍വേദ ചികിത്സ കിട്ടിയാല്‍ തനിയെ എണീക്കാന്‍ പറ്റുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതുവരെ ചികിത്സകള്‍ക്കായി അഞ്ചുലക്ഷത്തില്‍പരം രൂപ ചിലവായിക്കഴിഞ്ഞു. ഇത്രയും നാളത്തെ ഭാരിച്ച ചികിത്സ ചിലവുകള്‍ നല്ലവരായ നാട്ടുകാരുടെയും പള്ളിയുടെയും സഹായത്താലാണ് മുന്നോട്ട് പോയത്. നിത്യേനയുള്ള മരുന്നിനും മറ്റ് ചിലവുകള്‍ക്കും വേണ്ടി ഈ സഹോദരങ്ങള്‍ കഷ്ടപ്പെടുകയാണ്. ഈ അവസരത്തില്‍ വോകിംഗ് കാരുണ്യയോടൊപ്പം സഹകരിച്ച യുകെയിലെ മുഴുവന്‍ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
click on malayalam character to switch languages