1 GBP = 104.04

യുകെയിലെ വേദികളെ ഇളക്കി മറിക്കാൻ “മഴവിൽ മാമാങ്കം” ഒരുക്കി വേൾഡ് മലയാളി ഫെഡറേഷൻ.

യുകെയിലെ വേദികളെ ഇളക്കി മറിക്കാൻ “മഴവിൽ മാമാങ്കം” ഒരുക്കി വേൾഡ് മലയാളി ഫെഡറേഷൻ.

ജോർജ്ജ് വടക്കേക്കുറ്റ്

പ്രശസ്ത സിനിമാതാരം റിമാ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാൻസ് സ്‌കൂൾ ആദ്യമായി യുകെയുടെ മണ്ണിൽ നൃത്തവിസ്മയം ഒരുക്കുന്നു. റീമാ കല്ലിങ്കലിനോടോപ്പം പാടി തകർക്കാൻ പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാർത്ഥ മേനോൻ, ഇന്ത്യൻ ഐഡൽ പ്രോഗ്രാമിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ഗായികയായ ലക്ഷ്മി ജയൻ, കലാഭവൻ മണിയുടെ പിന്തുടർച്ചക്കാരിയും നാടൻ പാട്ടുകളുടെ രാജകുമാരിയുമായ പ്രസീത, നല്ലൊരു വയലിനിസ്റ്റും ഗായകനുമായ മനോജിനോടുമൊപ്പം റിമാ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം സ്‌കൂൾ ഓഫ് ഡാൻസിലെ പ്രശസ്തരായ നർത്തകരും നർത്തകികളും ഈ മെഗാഷോയിൽ ഒന്നിക്കുന്നു. വിവിധതരം നൃത്തങ്ങളുമായി റീമാ കല്ലിങ്കൽ വേദിയിൽ എത്തുന്നു. യുകെയിൽ ആദ്യമായാണ് ഇത്തരം ഒരു സംഗീത നൃത്ത സന്ധ്യ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. കണ്ടമ്പററി ഡാൻസ് രംഗത്തെ സൗത്തിന്ത്യയിലെ ഏറ്റവും നല്ല നൃത്ത സംഘമാണ് റീമ കല്ലിങ്കൽ നയിക്കുന്ന “മാമാങ്കം”.

“മഴവിൽ മാമാങ്കം” എന്ന ടൈറ്റിൽ പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമാതാരവും നർത്തകിയുമായ റിമ കല്ലിങ്കലിലിന്റെ നേതൃത്വത്തിലുള്ള മെഗാഷോ യുകെയിൽ കവൻട്രിയിൽ മാർച്ച് 1 നും , ലണ്ടനിലെ ഇലിഫോർഡിൽ മാർച്ച് 3 നും നടത്തപ്പെടുന്നു. ഈ പ്രവർത്തന വര്ഷം നടത്തുവാനിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനാണ് വേൾഡ് മലയാളി ഫെഡറേഷൻ “മഴവിൽ മാമാങ്കം” മെഗാ ഷോ ഒരുക്കിയിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ സിനിമാതാരവും നര്‍ത്തകിയുമായ റിമാ കല്ലിങ്കലും മാമാങ്കം ഡാൻസ് സ്കൂളിലെ നർത്തകീ നർത്തകരും, കേൾക്കാൻ കൊതിക്കുന്ന സ്വരമാധുര്യവുമായി പ്രശസ്ത ഗായികാ ഗായകരും ഒത്തുചേരുന്ന വർണ്ണ ശബളമായ സംഗീത നൃത്ത “മഴവിൽ മാമാങ്ക”ത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് റെവ.ഡീക്കൻ ജോയിസ് പള്ളിയ്ക്കമ്യാലിൽ അറിയിച്ചു.

ഡിസംബർ 2 നു കൂടിയ വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ കൗൺസിൽ മീറ്റിംഗിൽ വച്ച് “മഴവിൽ മാമാങ്കം ” മെഗാ ഷോയുടെ പോസ്റ്റർ പ്രകാശനം പ്രസിഡന്റ് റെവ. ഡീക്കൻ ജോയിസ് നിർവ്വഹിക്കുന്നു. നാഷണൽ കോർഡിനേറ്റർ ശ്രീ ബിജു മാത്യു, വൈസ് പ്രസിഡന്റ് ശ്രീ അബ്രാഹം പൊന്നുംപുരയിടം, സെക്രട്ടറി ഡോ. ബേബി ചെറിയാൻ, ട്രഷറർ ശ്രീ ആന്റണി മാത്യു എന്നിവർ സമീപം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more