1 GBP = 103.54
breaking news

ഡബ്ല്യൂ.എം.സി ‘നൃത്താഞ്ജലി & കലോത്സവം’ നവംബര്‍ 3,4 തീയതികളില്‍; ഒരുക്കങ്ങള്‍ ആരംഭിച്ചു

ഡബ്ല്യൂ.എം.സി ‘നൃത്താഞ്ജലി & കലോത്സവം’ നവംബര്‍ 3,4 തീയതികളില്‍; ഒരുക്കങ്ങള്‍ ആരംഭിച്ചു

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്സിന്റെ ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം’-ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു .

കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ നവംബര്‍ 3, 4 (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ (Scoil Mhuire Boys’ National School, Griffith Avenue) നടത്തപ്പെടുന്ന കലാമാമാങ്കത്തില്‍ അയര്‍ലന്‍ഡിന് പുറത്തുള്ള മത്സരാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ട്.

മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കുന്നതാണ്.

ഡബ്ല്യു.എം.സിയുടെ എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് ‘നൃത്താഞ്ജലി & കലോത്സവം 2017’- ന്റെ കോര്‍ഡിനേറ്റര്‍.

ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി മൂന്ന് വിഭാഗങ്ങളിലായി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങള്‍.

സബ്-ജൂനിയര്‍ ( ഏഴ് വയസ് വരെ,2010 നവംബര്‍ 1 -നോ അതിനു ശേഷമോ ജനിച്ചവര്‍)

സിനിമാറ്റിക് ഡാന്‍സ് സംഘ നൃത്തം

ഫാന്‍സി ഡ്രസ്സ്

കളറിംഗ്

ആക്ഷന്‍ സോങ്

കരയോക്കെ ഗാനാലാപനം ( Karaoke song)

കഥ പറച്ചില്‍ (Story telling )

കീബോര്‍ഡ് ( Instrument – Keyboard)

ജൂനിയര്‍ ( ഏഴ് മുതല്‍ 11 വയസ് വരെ.2006 നവംബര്‍ 1-നും 2010 ഒക്ടോബര്‍ 31 -നും ഇടയില്‍ ജനിച്ചവര്‍ )

സിനിമാറ്റിക് ഡാന്‍സ്

നാടോടി നൃത്തം

ഭരതനാട്യം

കുച്ചിപ്പുടി

മോഹിനിയാട്ടം

സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്)

കളറിംഗ്

പെന്‍സില്‍ ഡ്രോയിങ്

ഫാന്‍സി ഡ്രസ്സ്

പ്രസംഗം (ഇംഗ്ലീഷ്, മലയാളം )

കവിതാലാപനം

കരയോക്കെ ഗാനാലാപനം ( Karaoke song)

കീബോര്‍ഡ് ( Instrument – Keyboard)

മോണോ ആക്ട്

സംഘ ഗാനം

ദേശീയ ഗാനം (ഗ്രൂപ്പ്)

സീനിയര്‍ ( 11 മുതല്‍ 18 വയസ് വരെ.1999 നവംബര്‍ 1-നും 2006 ഒക്ടോബര്‍ 31 -നും ഇടയില്‍ ജനിച്ചവര്‍ )

സിനിമാറ്റിക് ഡാന്‍സ്

നാടോടി നൃത്തം

ഭരതനാട്യം

കുച്ചിപ്പുടി

മോഹിനിയാട്ടം

സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്)

വാട്ടര്‍ കളര്‍ പെയിന്റിംഗ്

പെന്‍സില്‍ ഡ്രോയിങ്

ഫാന്‍സി ഡ്രസ്സ്

പ്രസംഗം (ഇംഗ്ലീഷ്, മലയാളം )

കവിതാലാപനം

കരയോക്കെ ഗാനാലാപനം ( Karaoke song)

കീബോര്‍ഡ് ( Instrument – Keyboard)

മോണോ ആക്ട്

സംഘ ഗാനം

ദേശീയ ഗാനം (ഗ്രൂപ്പ്)

മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, മുന്‍വര്‍ഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങള്‍ ഇവയെല്ലാം നൃത്താഞ്ജലി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

http://www.nrithanjali.com/

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more