1 GBP = 103.68

ക്രിസ്തുമസ് പുതുവത്സര ആഘോഷരാവിൽ വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷന് നവതേതൃത്വം; ജിജി വിക്ടർ പ്രസിഡന്റായും മാർട്ടിൻ വർഗീസ് സെക്രട്ടറിയായും ജെയ്മി നായർ ട്രഷററായും ചുമതലയേറ്റു

ക്രിസ്തുമസ് പുതുവത്സര ആഘോഷരാവിൽ വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷന് നവതേതൃത്വം; ജിജി വിക്ടർ പ്രസിഡന്റായും മാർട്ടിൻ വർഗീസ് സെക്രട്ടറിയായും ജെയ്മി നായർ ട്രഷററായും ചുമതലയേറ്റു

സ്വിൻഡൻ: വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷന് ജിജി വിക്ടറുടെയും മാർട്ടിൻ വർഗ്ഗീസിന്റെയും നേതൃത്വത്തിൽ പുതിയ ഭരണസമിതി. വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുതു നേതൃത്വവും ചുമതലയേറ്റത്.വിപുലമായ ആഘോഷപരിപാടികളോടെ സ്വിണ്ടൻ അക്കാദമിയിൽ 2018 – 2019 ക്രിസ്തുമസ് ആഘോഷം അരങ്ങേറിയത്.

ജനുവരി അഞ്ചിന് ശനിയാഴ്ച നടന്ന ആഘോഷപരിപാടികളിൽ ഫാദർ ജോസ് പൂവന്നിക്കുന്നേൽ മുഖ്യാതിഥിയായിരുന്നു. പുതുവത്സരാശംസകൾ നേർന്ന അദ്ദേഹം സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. പ്രസിഡന്റ് ജെയ്‌മോൻ ചാക്കോയുടെ അധ്യക്ഷതയിൽ ആരംഭിച്ച ഉത്‌ഘാടനച്ചടങ്ങിൽ അംഗങ്ങൾ നൽകിയ നിർലോഭമായ സഹകരണത്തിന് നന്ദി പറഞ്ഞു. തുടർന്നായിരുന്നു കമ്മിറ്റി അംഗം ജോർജ്ജ് തോമസിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ചത്.

 

ജിജി വിക്ടർ പ്രസിഡന്റായും മാർട്ടിൻ വർഗ്ഗീസ് സെക്രട്ടറിയായും ജെയ്മി നായർ ട്രഷററായും വൈസ് പ്രസിഡന്റായി ജിൻസ് ജോസും തിരഞ്ഞെടുക്കപ്പെട്ടു. വനിതാ പ്രതിനിധികളായി അനു ചന്ദ്രയും, സെലിൻ വിനോദും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിവിധ ഏരിയ പ്രതിനിധികളായി താഴെപ്പറയുന്നവരാണ് എക്സിക്യു്ട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Swindon Town Centre – Byju Vasudevan.

East Swindon: Johnson Paul.

North Swindon: Bobby Perappadan.

West Swindon: Shaju Joseph.

Devices & Marlborough: Sony Antony.

Cirencester: Biju Varghese.

മീഡിയ കോർഡിനേറ്ററായി രാജേഷ് നടേപ്പള്ളിയും, ഓഡിറ്ററായി ബിജു എഞ്ചനാട്ടും തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് സ്ഥാനമൊഴിയുന്ന ഭരണസമിതിയംഗങ്ങൾ ആശംസകൾ നേർന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രബല അസ്സോസിയേഷനുകളിൽ ഒന്നായ വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ യുക്മ കലാ കായിക മേളകളിൽ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. ഡബ്ലിയു എം എ സാരഥിയായി തിരഞ്ഞെടുക്കപ്പെട്ട ജിജി വിക്ടർ യുക്മ സൗത്ത് വെസ്റ്റ് റീജിയൺ ട്രഷറർ കൂടിയാണ്. പ്രമുഖ കലാകാരനും ചിത്രകാരനും കൂടിയായ ജിജി വിക്ടറുടെ നേതൃത്വം സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകരമാകുമെന്ന് മറ്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

തുടർന്ന് സ്വിൻഡനിലെ കുട്ടികളും മുതിർന്നവരും ചേർന്നൊരുക്കിയ കലാവിരുന്നുകൾ സദസ്സിന് ആവേശകരമായിരുന്നു. മികച്ച ഡാൻസുകളും ഇമ്പമാർന്ന ഗാനങ്ങളും മൈമും നർമ്മ രസങ്ങളായ കാണികൾക്ക് നല്ലൊരു പുതുവത്സരക്കാഴ്ചയായി. സ്വാദിഷ്ടമായ ക്രിസ്തുമസ് ഡിന്നറോടെയാണ് ആഘോഷ പരിപാടികൾക്ക് സമാപനമായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more