1 GBP = 103.89

പുതുവത്സരത്തിൽ വിൽഷയെർ മലയാളിഅസോസിയേഷന് നവ നേതൃത്വം;
പ്രിൻസിമോൻ മാത്യു പ്രസിഡന്റ്, പ്രദീഷ് ഫിലിപ്പ് സെക്രട്ടറി, സജി മാത്യു ട്രഷറർ

പുതുവത്സരത്തിൽ വിൽഷയെർ മലയാളിഅസോസിയേഷന് നവ നേതൃത്വം;<br>പ്രിൻസിമോൻ മാത്യു പ്രസിഡന്റ്, പ്രദീഷ് ഫിലിപ്പ് സെക്രട്ടറി, സജി മാത്യു ട്രഷറർ

പുതുവത്സരത്തിൽ വിൽഷയെർ മലയാളി അസോസിയേഷന് നവ നേതൃത്വം;
പ്രിൻസിമോൻ മാത്യു പ്രസിഡന്റ്, പ്രദീഷ് ഫിലിപ്പ് സെക്രട്ടറി, സജി മാത്യു ട്രഷറർ

പുതുവത്സരത്തിൽ വിൽഷയെർ മലയാളി അസോസിയേഷന് നവ നേതൃത്വം;
പ്രിൻസിമോൻ മാത്യു പ്രസിഡന്റ്, പ്രദീഷ് ഫിലിപ്പ് സെക്രട്ടറി, സജി മാത്യു ട്രഷറർ

രാജേഷ് നടേപ്പിള്ളി

പുതുവത്സരത്തിൽ വിൽഷയെർ മലയാളിഅസോസിയേഷന് നവ നേതൃത്വം.
പ്രിൻസിമോൻ മാത്യു പ്രസിഡൻറ്റും, പ്രദീഷ് ഫിലിപ്പ് സെക്രട്ടറിയും, സജി മാത്യു ട്രഷററും ആയ പുതിയ ജനകീയ കമ്മറ്റി അടുത്ത രണ്ടുവര്ഷത്തേക്കായി തിരഞ്ഞെടുക്കപ്പെട്ടു.

കോവിഡ് സമയത്തു മുടങ്ങിപ്പോയ പല കാര്യങ്ങളും കാര്യക്ഷമമായി നടപ്പിലാക്കേണം എന്ന ഉറച്ച തീരുമാനവുമായാണ്, കമ്മറ്റിഅംഗങ്ങൾ ഒന്നടങ്കം മുന്നോട്ടു വന്നിരിക്കുന്നത്. വിവിധ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച മികച്ച ഒരു കമ്മിറ്റിയാണ് ഇത്തവണ വിൽഷെയർ മലയാളി അസോസിയേഷനെ നയിക്കുന്നത്.

സ്വിൻഡനിലെയും പ്രാന്തപ്രദേശത്തെയും മലയാളികളുടെ എണ്ണത്തിൽ ഗണ്യമായ ഉയർച്ച ഉണ്ടായ സാഹചര്യത്തിൽ പുതിയ അഗങ്ങളെയും സ്വിൻഡനിലെ വുമൺസ് ഫോറത്തെയും ചേർത്തുള്ള ഒരു ജനകീയ കമ്മറ്റിക്കാണ് പ്രസിഡന്റ് പ്രിൻസിമോൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. വിൽഷെയർ മലയാളീ അസോസിയേഷൻ എക്കാലവും കലാ സാംസ്കാരിക സാമൂഹിക കായിക രംഗത്ത് വ്യക്തമായ മുദ്രപതിപ്പിച്ചിട്ടുള്ള സ്വിൻഡനിലെ മലയാളികളുടെ ഒരു കൂട്ടായ്മയാണ്. യുകെയിൽ ഏറെ പ്രസിദ്ധിയാർജിച്ച സ്വിണ്ടൻ സ്റ്റാർ ചെണ്ടമേളവും, സെവെൻസ്റ്റാർ സ്വിണ്ടൻ വടംവലി ടീമും, സ്വിൻഡൻ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീമും, സ്വിൻഡൻ കേരള സോഷ്യൽ ക്ലബും സ്വിൻഡനിലെ മലയാളികളുടെ ഒത്തുരുമയെയും കലാ സാംസ്‌കാരിക മേഖലകളിലുള്ള പ്രവർത്തന മികവിന് മകുടോദാഹരണങ്ങളാണ്.

ഏറെ പ്രതീക്ഷയോടെ തിരഞ്ഞെടുക്കപ്പട്ട പുതിയ കമ്മിറ്റി കാലഘട്ടത്തിനനുസരിച്ചു മുന്നേറുമെന്നും കലാ സാംസ്‌കാരിക സാമൂഹിക രംഗത് മലയാളികളുടെ പ്രതീക്ഷക്കൊത്തു പ്രവർത്തിക്കുമെന്നും യുകെ മലയാളികളുടെ അഭിമാനമായ യുക്മയുമായി തോളോട് തോൾ ചേർന്നു പ്രവർത്തിക്കുമെന്നും അതിനായി എല്ലാ അംഗങ്ങളും സഹകരിക്കണമെന്നും സെക്രട്ടറി പ്രദീഷ് ഫിലിപ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more