1 GBP = 103.94
breaking news

വിഥിൻഷോ സെന്റ്.തോമസ് സീറോ മലബാർ ഇടവകയുടെ സ്പോർട്സ് ഡേ ആവേശോജ്വജമായി…

വിഥിൻഷോ സെന്റ്.തോമസ് സീറോ മലബാർ ഇടവകയുടെ  സ്പോർട്സ് ഡേ ആവേശോജ്വജമായി…
മാഞ്ചസ്റ്റർ:- വിഥിൻഷോ സെന്റ്. തോമസ് സീറോ മലബാർ ഇടവകയുടെ എല്ലാ വർഷവും നടത്തി വരുന്ന സ്പോർട്സ് ഡേ ഇന്നലെ രാവിലെ 10 മണിക്ക് വുഡ് ഹൗസ് ലൈനിലുള്ള സെന്റ്.ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച് വൈകുന്നേരം 4 മണിയോടെ സമാപിച്ചു. സ്പോർട്സ് മത്സരങ്ങൾക്ക് ബ്ളൂ, റെഡ്, വൈററ് എന്നീ ടീമുകൾ  പങ്കെടുത്ത വർണ്ണശബളമായ മാർച്ച് പാസ്റ്റോടെയാണ തുടക്കം കുറിച്ചത്.  മാർച്ച് പാസ്റ്റിന് റിട്ട. അധ്യാപകൻ ശ്രീ. ആന്റണി അരീക്കൽ അഭിവാദ്യം സ്വീകരിച്ചു.  മാർച്ച് പാസ്റ്റിനൊടുവിൽ അണി നിരന്ന  കായിക താരങ്ങൾക്ക് സൺഡേ സ്കൂൾ പ്രാധാനാധ്യാപകൻ ശ്രീ.ബോബി അഗസ്റ്റിൻ ആലഞ്ചേരി  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  തുടർന്ന് ആൻറണി മാഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
 ഇടവകയിലെ വിവിധ വാർഡുകൾ മൂന്ന് ടീമുകളായി തിരിച്ചിട്ടാണ് മത്സരങ്ങൾ നടത്തിയത്.  സെന്റ്. ആന്റണീസ്, സെന്റ്.ജോൺസ്, സെന്റ്. അൽഫോൻസാ വാർഡുകൾ ഉൾപ്പെടുന്ന ബ്ളൂ ടീമിനെ നയിച്ചത് സജിത്ത് തോമസും, വൈസ് ക്യാപ്റ്റൻ മിനി ഗിൽബർട്ടമായിരുന്നു. സെന്റ്.മേരീസ്, സേക്രട്ട് ഹാർട്ട് വാർഡുകൾ ഉൾപ്പെടുന്ന   വൈറ്റ് ടീമിനെ നയിച്ചത് മോനച്ചൻ ആൻറണിയും വൈസ് ക്യാപ്റ്റനായിരുന്നത് ഷേർളി ജോർജുമായിരുന്നു. സെൻറ്. ഹ്യൂസ്,  സെന്റ്.ബെനഡിക്ട്, സെന്റ്.കുര്യാക്കോസ് ചാവറ വാർഡുകൾ ഉൾപ്പെട്ട  റെഡ്   ടീമിനെ നയിച്ചത് മിന്റോ ആന്റണിയും വൈസ് ക്യാപ്റ്റൻ ജയൻ ജോണുമായിരുന്നു.
അത് ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, വടംവലി മത്സരങ്ങളാണ് ഇന്നലെ നടന്നത്. കുട്ടികളുടെയും, മുതിർന്നവരുടേയും അത്യന്തം വാശിയേറിയ മത്സരങ്ങൾ വൈകുന്നേരം വരെ തുടർന്നു. അത് ലറ്റിക് മത്സരങ്ങൾ രാവിലെയും ഉച്ചഭക്ഷണശേഷം വടംവലി, ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളും നടന്നു. കായിക മത്സരങ്ങൾ നിയന്ത്രിച്ചത് ശ്രീ.ആൻറണി അരീക്കൽ, ശ്രീമതിമാരായറീജ, സിനി എന്നിവരായിരുന്നു. ഇന്നലെ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ   പോയിന്റുകൾ കരസ്ഥമാക്കിയത് വൈറ്റ് ടീമും രണ്ടാം സ്ഥാനത്ത്  റെഡ് ടീമും മൂന്നാം സ്ഥാനത്തെത്തിയത് ബ്ളൂ ടീമുമായിരുന്നു.വിജയികൾക്ക്  ഇടവകയുടെ പാരീഷ് ഡേ ആഘോഷങ്ങളിൽ വച്ചു സമ്മാനങ്ങൾ വിതരണം  ചെയ്യുന്നതാണ്.
കായിക മത്സരങ്ങൾക്ക് ട്രസ്റ്റിമാരായ ബിജു ആൻറണി, സുനിൽ കോച്ചേരി എന്നിവർ നേതൃത്വം കൊടുത്തു. കായിക മത്സരങ്ങൾ വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാ ഇടവകാംഗങ്ങൾക്കും പാരീഷ് കമ്മിറ്റിയുടെ പേരിൽ ട്രസ്റ്റിമാർ നന്ദി അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more