1 GBP = 103.12

വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷം വർണ്ണശബളമായി നടന്നു

വിറാൾ  മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും  പ്രഥമ ഓണാഘോഷം വർണ്ണശബളമായി നടന്നു

സുനിൽ വർഗ്ഗീസ്സ്
 

വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെ  ഉത്ഘാടനവും പ്രഥമ  ഓണാഘോഷം കഴിഞ്ഞ സെപ്റ്റംബർ 5 നു  വിറാൾ  ചേഞ്ച് ഹാളിൽ  വച്ച് വർണ്ണശബളമായി നടന്നു    രാവിലെ  11 മണിക്ക്   കുട്ടികളുടെയും മുതിർന്നവരുടയും  വിവിധ കായിക മത്സരങ്ങളോടെ   ആഘോഷപരിപാടികൾക്ക് തുടക്കം  കുറിച്ചു. 12 മണിക്ക് ആരംഭിച്ച ഓണസദ്യ പങ്കെടുത്ത എല്ലാവരും നന്നായി  ആസ്വാധിച്ചു .3 മണിക്ക് മഹാബലിയുടെ എഴുന്നെള്ളലോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ ( W M C യുടെ പ്രസിഡണ്ട് ജോഷി ജോസഫ് ആദ്യക്ഷം വഹിച്ചു ,കമ്മറ്റി അംഗളുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. പരിപാകൾക്ക്‌ W M C സെക്രെട്ടറി  ആൻ്റണി പ്രാക്കുഴിസ്വാഗതം ആശംസിച്ചു.

പിന്നീട് വിറാൽ മലയാളി കമ്മ്യൂണിറ്റിയുടെ ലോഗോ പ്രകാശനം നടന്നു ,ഓണഘോഷത്തിനു ആശംസകൾ നേർന്നുകൊണ്ട്  ആന്റോ ജോസ് ,ടോം ജോസ് തടിയംപാട്,  ജയ റോയ്, എന്നിവർ സംസാരിച്ചു  പിന്നീട് വിവിധ കലാപരിപാടികൾ അരങ്ങേറി കലാപരിപാടികൾക്ക്ആ ർട്സ്  കോഡിനെറ്റെർ സാബു  ജോൺ  നേതൃത്വം കൊടുത്തു   സ്പോർട്സ് പരിപാടികൾക്ക് ദിലീപ് ചന്ദ്രൻ നേതൃത്വം കൊടുത്തു.

നീണ്ടകാലത്തെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ്  വിറാൽ പ്രദേശത്തു ഒരു  മലയാളി കമ്മ്യൂണിറ്റി എന്ന പുതിയ അസോസിയേഷനു തുടക്കമായതു ആദ്യമായി നടത്തിയ ഓണഘോഷം വൻവിജയമായതിന്റെ സന്തോഷത്തിലാണ് ഭാരവാഹികൾ.

India flag with pole on white background

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more