1 GBP = 104.11

വിന്റർ ക്രൈസിസ് എൻ എച്ച് എസിനെ വലയ്ക്കുന്നു; മാറ്റി വച്ചത് 55,000 ശസ്ത്രക്രിയകൾ; അത്യാസന്ന നിലയിലല്ലാത്ത രോഗികളെ തിരിച്ചയക്കാൻ അത്യാഹിത വിഭാഗത്തിന്റെ വാതിൽക്കലിൽ സീനിയർ ഡോക്ടർമാർ

വിന്റർ ക്രൈസിസ് എൻ എച്ച് എസിനെ വലയ്ക്കുന്നു; മാറ്റി വച്ചത് 55,000 ശസ്ത്രക്രിയകൾ; അത്യാസന്ന നിലയിലല്ലാത്ത രോഗികളെ തിരിച്ചയക്കാൻ അത്യാഹിത വിഭാഗത്തിന്റെ വാതിൽക്കലിൽ സീനിയർ ഡോക്ടർമാർ

ലണ്ടൻ: വിന്റർ ക്രൈസിസ് എന്നത് എൻ എച്ച് എസിനെ വലച്ചു തുടങ്ങി. ഇതുവരെ ഏകദേശം 55,000 ത്തോളം ശാസ്ത്രക്രിയകളാണ് ഫെബ്രുവരിയിലേക്ക് മാറ്റി വച്ചത്. ഇന്നലെ ഒരു ദിവസം മാത്രം ആയിരത്തോളം ശസ്ത്രക്രിയകൾ മാറ്റി വായ്ക്കപ്പെട്ടു. അത്യാഹിത വിഭാഗങ്ങൾ അതീവ ജാഗ്രതയിലാണ്. പരമാവധി കിടക്കകൾ ഒഴിച്ചിടണമെന്നാണ് മേധാവികൾ നൽകിയ നിർദ്ദേശം. അതിവേഗം പടരുന്ന ഫ്ലൂ അത്യാഹിത വിഭാഗങ്ങളിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പല ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാർ വാതിൽക്കൽ നിന്ന് തന്നെ അത്യാഹിത നിലയിലല്ലാത്ത രോഗികളെ ആവശ്യമായ ഉപദേശങ്ങൾ നൽകി തിരിച്ചയക്കുന്നുണ്ട്.

അതിനിടെ മാനേജർമാർ രോഗികളെ മിക്സഡ് വാർഡുകളിൽപ്പോലും പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അമ്പത് വർഷത്തിനിടെ ഏറ്റവും വലിയ തോതിലാണ് ഇപ്പോൾ ഫ്ലൂ പകർന്നിരിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. അതിനിടെ ഇന്നലെ പത്ത് മണിക്കൂറോളം അത്യാഹിത വിഭാഗങ്ങളിൽ രോഗികൾ കാത്തിരിക്കേണ്ടി വന്ന അവസ്ഥയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹോസ്പിറ്റൽ മാനേജർമാർ സോഷ്യൽ മീഡിയകൾ വഴി പൊതുജനങ്ങൾ പരമാവധി അത്യാഹിത വിഭാഗങ്ങളിൽ നിന്ന് ഒഴിവായി നിൽക്കണമെന്ന് അപേക്ഷിച്ചത് സംഭവങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

ഇതുവരെ ഏകദേശം 55000 ശാസ്ത്രക്രിയകളാണ് മാറ്റി വയ്ച്ചത്. വാക്ക് ഇൻ സെന്ററുകളിലെ കേസുകൾ കൂടിയാകുമ്പോൾ ഇത് മൂന്നര ലക്ഷം കവിയും. കാറ്ററാറ്റ്, ഹിപ്പ്, നീ തുടങ്ങിയ സർജറികളാണ് മാറ്റി വച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more