1 GBP = 98.28
breaking news

വിൽസൻ മാത്യുവിൻ്റെ മാതാവ് നിര്യാതയായി….

വിൽസൻ മാത്യുവിൻ്റെ മാതാവ് നിര്യാതയായി….

മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറും സാമൂഹ്യ പ്രവർത്തകനുമായ വിൽസൻ മാത്യുവിൻ്റെ മാതാവും പിറവം കളമ്പൂർ തെക്കേമലയിൽ പരേതനായ ഉലഹന്നാൻ മത്തായിയുടെ പത്നിയുമായ മറിയക്കുട്ടി മത്തായി (81) നാട്ടിൽ നിര്യാതയായി. മക്കൾ ജോൺസൺ (ഇൻഡ്യൻ നേവി), വിൽസൺ (യുകെ) മരുമക്കൾ ഷിജി ജോൺസൺ, റീന വിൽസൺ.


കോവിഡ് 19 – ൻ്റെ പശ്ചാത്തലത്തിൽ മാതാവിൻ്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുവാൻ വിൽസനും കുടുംബത്തിനും സാധിക്കാത്തത് അവർക്ക് വലിയ വേദനയായി മാറുന്നു. സംസ്കാര ശുശ്രൂഷകൾ നാളെ 02/06/2020 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പിറവം കളമ്പൂർ സെൻ്റ്. ജോർജ് യാക്കോബായ ദേവാലയത്തിൽ സംസ്കരിക്കും.


വിൽസൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ജാക്സൻ തോമസ്, എം.എം.എ പ്രസിഡൻ്റ് കെ. ഡി. ഷാജിമോൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more