1 GBP = 103.89
breaking news

മൂന്നാം കണ്മണിയെ കാത്ത് വില്യമും കേറ്റും; അതിഥിയെ വരവേല്‍ക്കാനൊരുങ്ങി ബ്രിട്ടീഷ് രാജകുടുംബം

മൂന്നാം കണ്മണിയെ കാത്ത് വില്യമും കേറ്റും; അതിഥിയെ വരവേല്‍ക്കാനൊരുങ്ങി ബ്രിട്ടീഷ് രാജകുടുംബം

ലണ്ടന്‍: ബ്രിട്ടനിലെ കിരീടവകാശിയായ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണ്‍ രാജകുമാരിയും മൂന്നാമതൊരു കുഞ്ഞിന്റെ മാതാപിതാക്കളാവാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം ഏപ്രിലിലോ മേയിലോ ഇവര്‍ക്ക് കുഞ്ഞ് പിറക്കും. രാജകുടുംബത്തിലെ പുതിയ അതിഥിയുടെ വരവില്‍ എലിസബത്ത് രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും അതിരറ്റ സന്തോഷത്തിലാണെന്ന് ബക്കിംഗ്ഹാം കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു.

നാലു വയസുള്ള ജോര്‍ജ് രാജകുമാരനും രണ്ടുവയസുകാരി ഷാര്‍ലറ്റ് രാജകുമാരിയുമാണ് വില്യമിന്റെയും കേറ്റിന്റേയും ആദ്യ രണ്ടു മക്കള്‍. തൊണ്ണൂറ്റിയൊന്നു വയസുള്ള എലിസബത്ത് രാജ്ഞിയുടെ ചെറുമക്കളുടെ മക്കളില്‍ ആറാമത്തെയാളാവും ദന്പതിമാരുടെ പിറക്കാന്‍ പോകുന്ന മൂന്നാമത്തെ കുഞ്ഞ്. ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനും നാല് വയസുകാരന്‍ ജോര്‍ജ് രാജകുമാരനും രണ്ടു വയസുകാരി ഷാര്‍ലറ്റ് രാജകുമാരിക്കും പിന്നിലായിരിക്കും ദന്പതികളുടെ മൂന്നാമത്തെ കുഞ്ഞ് കിരീടാവകാശിയാവുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more