1 GBP = 103.12

ശ്വാസകോശത്തിലെ അണുബാധ നീക്കം ചെയ്യുന്നതിന് ഉപയോഗിച്ചത് ക്‌ളീനിംഗ് ഡിറ്റർജെന്റ്; സാൽഫോർഡ് റോയൽ എൻഎച്ച്എസ് ആശുപത്രിയിൽ പൊലിഞ്ഞത് 68 കാരന്റെ ജീവൻ

ശ്വാസകോശത്തിലെ അണുബാധ നീക്കം ചെയ്യുന്നതിന് ഉപയോഗിച്ചത് ക്‌ളീനിംഗ് ഡിറ്റർജെന്റ്; സാൽഫോർഡ് റോയൽ എൻഎച്ച്എസ് ആശുപത്രിയിൽ പൊലിഞ്ഞത് 68 കാരന്റെ ജീവൻ

സാൽഫോർഡ്: ആശുപത്രി ജീവനക്കാരുടെ അനാസ്ഥ 68 കാരനായ വില്യം ഹന്നയുടെ ജീവനെടുത്തത് ചികിത്സക്കിടെ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കാർ അപകടത്തെത്തുടർന്ന് ഗുരുതര പരിക്കുകളോടെയാണ് വില്യം ഹന്നയെ സാൽഫോർഡ് റോയൽ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിനും ഗുരുതര ക്ഷതം സംഭവിച്ച ഇദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ശ്വാസകോശത്തിലും അണുബാധയുണ്ടായതിനെത്തുടർന്ന്, അണുബാധ നീക്കുന്നതിനായി ഡോക്ടർമാർ ഒരു എമർജൻസി പ്രൊസീജിയർ നടത്തുന്നതിനിടെയാണ് ക്ളീനിംഗ് ഡിറ്റർജെന്റ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. പ്രൊസീജിയർ ചെയ്യുന്നതിനിടെ സലൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് ക്ളീനിംഗ് ഡിറ്റർജെന്റ് നേഴ്‌സിംഗ് അബദ്ധത്തിൽ കൈമാറിയതാണ് വില്യമിന്റെ ജീവനെടുക്കാൻ കാരണം. ലേബൽ ചെയ്യപ്പെടാതെ ബോട്ടിലിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വൃത്തിയാക്കുന്ന ക്ളീനിംഗ്‌ മിശ്രിതം സൂക്ഷിച്ചിരുന്നതാണ് അബദ്ധത്തിൽ നേഴ്‌സിംഗ് സ്റ്റാഫ് കൈമാറിയത്. ക്ളീനിംഗ്‌ മിശ്രിതം ശ്വാസകോശത്തിൽ എത്തിയതോടെ ഇദ്ദേഹത്തിന്റെ നില വഷളാവുകയും മൂന്ന് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

കൊറോണർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. അന്വേഷണ റിപ്പോർട്ടിൽ നിരവധി ആരോപണങ്ങൾ കൊറോണർ നിരത്തിയിട്ടുണ്ട്. പ്രൊസീജിയറിന് മുൻപായി ട്രോളി തയ്യാറാക്കിയതും ലേബലില്ലാതെ ബോട്ടിലുകൾ സൂക്ഷിച്ചതുമെല്ലാം റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വില്യമിന്റെ കുടുംബം നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more