1 GBP = 103.54
breaking news

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത് 

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത് 

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച്‌ ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.

തല മൊട്ടയടിച്ചാണ് ജാഡ സ്മിത്ത് ഓസ്‌കറിന് എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്.

എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

അതേ സമയം കിങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍ സ്മിത്ത് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഇതാദ്യമായാണ് സ്മിത്ത് ഓസ്‌കര്‍ പുരസ്‌കാരം നേടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more