1 GBP = 103.76

ലോകത്ത്​ പത്തിലൊരാൾക്ക്​ കോവിഡ്​ ബാധിക്കാമെന്ന്​ ലോകാരോഗ്യസംഘടന

ലോകത്ത്​ പത്തിലൊരാൾക്ക്​ കോവിഡ്​ ബാധിക്കാമെന്ന്​ ലോകാരോഗ്യസംഘടന

ജനീവ: ലോകജനസംഖ്യയിൽ 10 ശതമാനം ആളുകൾക്കും കോവിഡ്​ ബാധിച്ചേക്കാമെന്ന്​ ലോകാരോഗ്യ സംഘടന. േലാകാരോഗ്യ സംഘടനയിലെ 34 എക്​സിക്യൂട്ടീവ്​ അംഗങ്ങളുടെ യോഗത്തിൽ ഡോ. മൈക്കിൽ റയാനാണ്​ ഇക്കാര്യം പറഞ്ഞത്​. ലോകത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ഭീഷണിയിലാണ്​. കോവിഡ്​ വ്യാപനം തടയാനും മരണങ്ങൾ കുറക്കാനും പോംവഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെക്ക്​-കിഴക്കൻ ഏഷ്യയിൽ കേസുകൾ വർധിക്കുകയാണ്​. യൂറോപ്പിലും മെഡിറ്റനേറിയൻ രാജ്യങ്ങളിലും മരണങ്ങൾ കൂടുകയാണ്​. ആഫ്രിക്കയിലും പടിഞ്ഞാറൻ പസിഫിക്​ രാജ്യങ്ങളിൽ നിന്നും നല്ല വാർത്തകളാണ്​ പുറത്ത്​ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാനമായൊരു പഠനം ജോൺ ഹോപ്​കിൻസ്​ യൂനിവേഴ്​സിറ്റിയും നടത്തിയിരുന്നു.

വേൾഡോ മീറ്റർ വെബ്​സൈറ്റി​െൻറ കണക്കനുസരിച്ച്​ ലോക​ത്ത്​ ഇതുവരെ 3,54,70,577 പേർക്ക്​ കോവിഡ്​ ബാധിച്ചിട്ടുണ്ട്​. 2,66,79,910 പേർ​ രോഗമുക്​തി നേടിയിട്ടുണ്ട്​. 10,42,985 പേർ രോഗം ബാധിച്ച്​ മരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more