1 GBP = 103.87
breaking news

കോവിഡ്​ പ്രതിരോധത്തിൽ ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച്​ ലോകാരോഗ്യ സംഘടന

കോവിഡ്​ പ്രതിരോധത്തിൽ ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച്​ ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിൽ ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച്​ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ്​​ അദാനോം ഗെബ്രിയേസസ്​. വിജഞാനം പങ്കിടുന്നതിലൂടെയും ഒത്തൊരുമിച്ച്​ പ്രവർത്തിക്കുന്നതിലൂടെയും മാത്രമേ വൈറസിനെ നശിപ്പിച്ച്​ ജീവിതവും ഉപജീവനും സംരക്ഷിക്കാൻ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആഗോള കോവിഡ്​ പ്രതിസന്ധി പരിഹരിക്കുന്നതിനായി നൽകുന്ന നിരന്തര പിന്തുണക്ക്​ ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുനനു. വിജഞാനം പങ്കിട്ടും ഒത്തൊരുമിച്ച്​ പ്രവർത്തിച്ചും മാത്രമേ വൈറസിനെ നശിച്ച്​ ജീവിതവും ഉപജീവനവും സംരക്ഷിക്കാൻ സാധിക്കൂ’ -അദാനോം ട്വീറ്റ്​ ചെയ്​തു. 

സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ഇന്ത്യ നിർമിച്ച കോവിഷീൽഡ്​ വാക്​സിൻ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക്​ അയച്ചിരുന്നു. ബ്രസീലിലേക്ക്​ കഴിഞ്ഞദിവസം​ ഇന്ത്യ രണ്ട്​ ദശലക്ഷം വാക്​സിൻ ഡോസുകളാണ്​ കയറ്റി അയച്ചത്​. ഇന്ത്യ പ്രതിരോധ വാക്​സിൻ നൽകിയതിന്​ നന്ദി അറിയിച്ച്​ ബ്രസീൽ പ്രസിഡന്‍റ്​ ​െ​ജയിർ ബോൽസനാരോ ട്വീറ്റ്​ ചെയ്​തിരുന്നു. ബംഗ്ല​ാദേശ്​, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്​ എന്നിവിടങ്ങളിലേക്കും​ ഇന്ത്യ വാക്​സിൻ കയറ്റി അയച്ചിരുന്നു. ആസ്​ട്രസെനകയും ഓക്​സ്​ഫഡും ചേർന്ന്​ വികസിപ്പിച്ച കോവിഷീൽഡ്​ വാക്​സിനാണ്​ ഇപ്പോൾ വിതരണം നടത്തുന്നത്​. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more