1 GBP = 102.92
breaking news

ഹൈഡ്രോക്‌സിക്ലോറോക്വിൻ​ നൽകാമെന്ന് ഐ.സി.എം.ആർ; ഫലപ്രദമല്ലെന്ന്​​ ലോകാരോഗ്യ സംഘടന

ഹൈഡ്രോക്‌സിക്ലോറോക്വിൻ​ നൽകാമെന്ന് ഐ.സി.എം.ആർ; ഫലപ്രദമല്ലെന്ന്​​ ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർക്ക് ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകാമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​. 

വിദഗ്​ധർ നടത്തിയ പരീക്ഷണങ്ങളിൽ മരുന്നിന് വൈറസിനെ പ്രതിരോധിക്കാനാൻ കഴിയില്ലെന്ന്​ തെളിഞ്ഞതായി ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ റയാൻ വ്യക്​തമാക്കി. മരുന്ന്​ ഫലം ചെയ്യുന്നുണ്ടോ എന്ന്​ പഠിക്കാൻ നിരവധി പരീക്ഷണങ്ങൾ നടത്തിയതായും വിദഗ്​ധരുടെ മേൽനോട്ടത്തിൽ പാർശ്വഫലങ്ങൾ കണക്കിലെടുത്ത് മാത്രമേ മരുന്ന്​ രോഗികൾക്ക് നൽകാവൂ എന്നും അദ്ദേഹം നിർദേശിച്ചു. 

മരുന്ന് ഉപയോഗിച്ചവർക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ആരോഗ്യ പ്രവർത്തകർ, കണ്ടെയ്ൻമ​െൻറ്​ സോണിലെ സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഈ മരുന്ന് നൽകാമെന്നുമാണ്​ ഐ.സി.എം.ആറി​​െൻറ പക്ഷം​. 

അതേസമയം കോവിഡ്​ ചികിത്സക്ക്​ ഹൈഡ്രോക്​സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിൽ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്​ധർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്​. ‘ദ ലാൻസൻറ്​’ എന്ന പ്രമുഖ മെഡിക്കൽ ജേർണൽ പ്രസിദ്ധീകരിച്ച 14,888 കോവിഡ്​ രോഗികൾ നടത്തിയ നിരീക്ഷണ പഠനത്തിൽ ഹൈഡ്രോക്​സിക്ലോറോക്വിൻ പ്രയോഗിച്ച രോഗികളിൽ ഉയർന്ന മരണ സാധ്യതയും ക്രമരഹിതമായ ഹൃദയമിടിപ്പുകളും കണ്ടെത്തിയതായി പറയുന്നുണ്ട്​. മലേറിയ മരുന്ന്​ തുടർന്നും ഉപയോഗിക്കുന്നതിനെ പഠനത്തിൽ പ​െങ്കടുത്തവരാരും പ്രോത്സാഹിപ്പിച്ചിട്ടുമില്ല. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more