1 GBP = 103.58
breaking news

ജ​മ്മു -ക​ശ്മീ​രി​നെ​യും ല​ഡാ​ക്കി​നെ​യും ഒ​ഴി​വാ​ക്കി​യു​ള്ള ഇ​ന്ത്യ​ൻ ഭൂ​പ​ടം ത​യാ​റാ​ക്കി​​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​മ്മു -ക​ശ്മീ​രി​നെ​യും ല​ഡാ​ക്കി​നെ​യും ഒ​ഴി​വാ​ക്കി​യു​ള്ള ഇ​ന്ത്യ​ൻ ഭൂ​പ​ടം ത​യാ​റാ​ക്കി​​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ല​ണ്ട​ൻ: കോ​വി​ഡി​‍െൻറ കാ​ര്യ​ത്തി​ൽ തൊ​ട്ട​തെ​ല്ലാം വി​വാ​ദ​ത്തി​ലാ​ക്കി​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഒ​ടു​വി​ൽ ഇ​ന്ത്യ​ൻ ഭൂ​പ​ട​ത്തി​ലും വി​വാ​ദ​ത്തീ പ​ട​ർ​ത്തു​ന്നു. ജ​മ്മു -ക​ശ്മീ​രി​നെ​യും ല​ഡാ​ക്കി​നെ​യും ഒ​ഴി​വാ​ക്കി​യു​ള്ള ഇ​ന്ത്യ​ൻ ഭൂ​പ​ടം ത​യാ​റാ​ക്കി​യാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​കോ​പ​ന​ത്തി​ന്​ തു​നി​യു​ന്ന​ത്. നീ​ല നി​റ​ത്തി​ൽ ഇ​ന്ത്യ​യെ ചി​ത്രീ​ക​രി​ച്ച ഭൂ​പ​ട​ത്തി​ൽ ജ​മ്മു- ക​ശ്മീ​രി​നെ​യും ല​ഡാ​ക്കി​നെ​യും ചാ​ര​നി​റ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ‘വേ​ർ​പെ​ടു​ത്തി’. കൂ​ടാ​തെ, ത​ർ​ക്ക പ്ര​ദേ​ശ​മാ​യ അ​ക്സാ​യ് ചി​ൻ ചൈ​ന​യു​ടെ ഭാ​ഗ​മാ​ക്കി ത​വി​ട്ടി​ൽ നീ​ല​വ​ര​ക​ളി​ട്ട്​ സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

കോ​വി​ഡ് സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ കാ​ണി​ക്കാ​ന്‍ പു​റ​ത്തി​റ​ക്കി​യ ഭൂ​പ​ട​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ങ്ങ​ളെ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​വൃ​ത്തി​ക്ക് പി​ന്നി​ൽ ചൈ​ന​യാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. ചൈ​ന​യു​ടെ പ​ണം വാ​ങ്ങി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ലാ​സ് സം​ഘ​ട​ന​യാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​രം​താ​ഴ്ന്നെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.

എ​ന്നാ​ല്‍, ഇ​തി​നെ ന്യാ​യീ​ക​രി​ച്ച്​ ഡ​ബ്ല്യു.​എ​ച്ച്.​ഒ ത​ന്നെ രം​ഗ​ത്തെ​ത്തി. ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന​യു​ടെ മാ​ര്‍ഗ​രേ​ഖ​ക​ളും കീ​ഴ്‌​വ​ഴ​ക്ക​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഭൂ​പ​ട​മെ​ന്നാ​ണ്​ അ​വ​രു​ടെ വാ​ദം. വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പി​ല്‍ പ​ങ്കു​െ​വ​ച്ച ഭൂ​പ​ടം ല​ണ്ട​നി​ലെ ഐ.​ടി ക​ണ്‍സ​ൽ​ട്ട​ൻ​റാ​യ ഝാ​ർ​ഖ​ണ്ഡു​കാ​ര​ൻ പ​ങ്ക​ജാ​ണ്​ ആ​ദ്യം ശ്ര​ദ്ധി​ച്ച​ത്. ഒ​രു അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക്ക്​ സം​ഭ​വി​ച്ച തെ​റ്റ​ല്ല, ഇ​ത്​ മ​നഃ​പൂ​ർ​വം ഇ​ന്ത്യ​ൻ ഭൂ​പ​ട​ത്തെ തെ​റ്റാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന്​ പ​ങ്ക​ജ്​ പ്ര​തി​ക​രി​ച്ചു. 

ജ​മ്മു- ക​ശ്മീ​രി​നും ല​ഡാ​ക്കി​നും വ്യ​ത്യ​സ്ത നി​റ​ങ്ങ​ള്‍ ന​ല്‍കി​യ​തു ക​ണ്ട് ഞെ​ട്ടി​യെ​ന്ന​ത​ട​ക്ക​മു​ള്ള​ അ​ദ്ദേ​ഹ​ത്തി​‍െൻറ പ്ര​തി​ക​ര​ണം ആ​ദ്യം ല​ണ്ട​നി​ലെ ഇ​ന്ത്യ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. പി​ന്നീ​ട്​ മാ​ധ്യ​മ​ങ്ങ​ളും വൈ​കാ​തെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഇ​ക്കാ​ര്യം വാ​ർ​ത്ത​യാ​ക്കി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ല​പാ​ടി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ്​ ഉ​യ​രു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more