1 GBP = 103.12

ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റിക്കെതിരെ ആക്രമണം; ആക്രമണം നടന്നത് ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ

ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റിക്കെതിരെ ആക്രമണം; ആക്രമണം നടന്നത് ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ

ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റിയെ ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ രണ്ടുപേർ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ഞായറാഴ്ച്ച വൈകുന്നേരത്തോടെ സെന്റ് ജെയിംസ് പാർക്ക് വഴി താമസസ്ഥാലത്തേക്ക് നടക്കുകയായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചു.

ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ നടന്ന സംഭവത്തിൽ നിരവധിപേരെ ചോദ്യം ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. സ്വയം മോചിപ്പിക്കാൻ പാടുപെടുന്ന പ്രൊഫസർ വിറ്റിയുടെ കഴുത്തിലൂടെ ബലമായി പിടിച്ചുകൊണ്ട് രണ്ടുപേർ ചിരിക്കുന്നതും പരിഹസിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു.

പ്രൊഫസർ വിറ്റിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഭയാനകമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. സി‌എം‌ഒ ക്രിസ് വിറ്റി രാജ്യത്തിന് വേണ്ടി അശ്രാന്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണെന്നും പൊതുപ്രവർത്തകരോടുള്ള ഇത്തരം പെരുമാറ്റം സഹിക്കില്ലെന്നും സാജിദ് ജാവീദ് പറഞ്ഞു.

വിറ്റിക്കെതിരായ ആക്രമണത്തിൽ നിരവധി നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി. “ഈ നിന്ദ്യമായ രീതിയിൽ പെരുമാറുന്ന പുരുഷന്മാർ ലജ്ജിക്കണം.” ലേബർ എംപി ജെസ് ഫിലിപ്സ് ട്വീറ്റ് ചെയ്തു. പൊതു വ്യക്തികൾ പാവകളല്ല, അവർ മനുഷ്യരാണ്, ഇത് എത്ര എളുപ്പത്തിൽ മറന്നുപോകുന്നു എന്നത് അതിശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രൊഫസർ വിറ്റിയെ പൊതുയിടങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നത് ആദ്യമായല്ല, ഈ മാസം ആദ്യം, കൊറോണ വൈറസിനെക്കുറിച്ച് പൊതുജനങ്ങളോട് കള്ളം പറയുകയാണെന്ന് ആരോപിച്ച് ഓക്സ്ഫോർഡിൽ വച്ച് ഒരാൾ വിറ്റിക്കെതിരെ കയർത്ത് സംസാരിച്ചിരുന്നു. ഫെബ്രുവരിയിൽ ഒരാൾ വെസ്റ്റ്മിൻസ്റ്ററിന് പുറത്ത് ചീഫ് മെഡിക്കൽ ഓഫീസറെ കുറ്റപ്പെടുത്തികൊണ്ട് ആക്രോശിച്ചിരുന്നു.

സെന്റ് ജെയിംസ് പാർക്കിൽ നടന്ന സംഭവം കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ പങ്കിട്ടതായി പോലീസുദ്യോഗസ്ഥർ പറഞ്ഞു. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊറോണ വൈറസ് പാൻഡെമിക്കിനോടുള്ള യുകെയുടെ പ്രതികരണത്തിൽ പ്രൊഫ. വിറ്റി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, ടെലിവിഷൻ കോവിഡ് ബ്രീഫിംഗുകളിൽ പ്രധാനമന്ത്രിക്കൊപ്പം പതിവായി എത്തറുള്ളതും പ്രൊഫ വിറ്റിയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുവാനാണ് സർക്കാർ ഒരുങ്ങുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more