1 GBP = 103.12

സോമർസെറ്റിലെ വെസ്റ്റോൺ ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികളെ ചികിത്സിച്ച പകുതിയോളം ജീവനക്കാർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

സോമർസെറ്റിലെ വെസ്റ്റോൺ ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികളെ ചികിത്സിച്ച പകുതിയോളം ജീവനക്കാർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

നിരവധി മലയാളികൾ അടക്കം ജോലി ചെയ്യുന്ന സോമർസെറ്റിലെ വെസ്റ്റോൺ ജനറൽ ആശുപത്രിയിലെ ജീവനക്കാർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കൊറോണ വൈറസ് കേസുകൾ കൂടുതലുള്ളതിനാൽ നേരത്തെ തന്നെ പുതിയ അഡ്മിഷനുകൾ ആശുപത്രിയിൽ എടുത്തിരുന്നില്ല. അതേസമയം കൊറോണ രോഗികളെ ചികിത്സിക്കുന്ന പകുതിയോളം ജീവനക്കാരും പരിശോധനയിൽ പോസിറ്റിവ് ആയതായാണ് റിപ്പോർട്ട്.

വെസ്റ്റൺ-സൂപ്പർ-മാരെയിലെ വെസ്റ്റൺ ജനറൽ ആശുപത്രിയിലെ കോവിഡ് -19 രോഗികളുമായി ജോലി ചെയ്യുന്ന പരിമിതമായ ഗ്രൂപ്പ് സ്റ്റാഫുകളിൽ 40% രോഗബാധിതരാണെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബ്രിസ്റ്റോൾ, വെസ്റ്റൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവയുടെ വക്താവ് ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചു.

നിരവധി മലയാളികളാണ് ആശുപത്രിയിൽ നേഴ്സുമാരായും മറ്റു വിഭാഗങ്ങളിലും ജോലി ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ എട്ടു മണിമുതൽ തന്നെ എമർജൻസി വിഭാഗങ്ങൾ ഉൾപ്പെടെ പുതുതായി രോഗികളെ പ്രവേശിപ്പിച്ചിരുന്നില്ല. ആശുപത്രിയിലെ പരിശോധനകളിൽ പോസിറ്റിവ് ആയ മുഴുവൻ ജീവനക്കാരും സെൽഫ് ഐസൊലേഷനിൽ പോയതായി ട്രസ്റ്റിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. വില്യം ഓൾഡ്‌ഫീൽഡ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more