1 GBP = 103.16

വെസ്റ്റ് ലണ്ടനിൽ അമ്മയ്ക്കും ഒരു വയസ്സായ കുഞ്ഞിനും കത്തിക്കുത്തേറ്റു; കുഞ്ഞിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ

വെസ്റ്റ് ലണ്ടനിൽ അമ്മയ്ക്കും ഒരു വയസ്സായ കുഞ്ഞിനും കത്തിക്കുത്തേറ്റു; കുഞ്ഞിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ

ലണ്ടൻ; ലണ്ടനിലെ കത്തിക്കുത്ത് ആക്രമണങ്ങൾ ശമനമില്ലാതെ തുടരുകയാണ്. ആക്രമണങ്ങൾ കുഞ്ഞുങ്ങൾക്ക് നേരെയുമെത്തിയതിന്റെ ഞെട്ടലിലാണ് ലണ്ടൻ നിവാസികൾ. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് വെസ്റ്റ് ലണ്ടനിലെ ഫെൽതാമിലുള്ള സ്വിൻഫീൽഡ് ക്ലോസിൽ മുപ്പത് വയസ്സായ യുവതിക്കും ഒരു വയസ്സ് മാത്രം പ്രായമുള്ള കൈക്കുഞ്ഞിനും കുത്തേറ്റത്. പോലീസ് എത്തുമ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെയും കുഞ്ഞിനേയുമാണ് കണ്ടത്. പാരാമെഡിക്കൽ ടീമും ആംബുലന്സുകളുമെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. യുവതി അപകട നില തരണം ചെയ്തുവെങ്കിലും കുഞ്ഞിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

സ്വിൻഫീൽഡ് പ്രദേശം മുഴുവനും സീൽ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല, എന്നാൽ ഇവരുടെ അയൽവാസിയായ മറ്റൊരു പുരുഷനാണ് കൃത്യം നിർവ്വഹിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയ്യാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്. യുവതിയും ഇയ്യാളും അടുത്ത പരിചയക്കാരാണെന്നാണ് പോലീസ് പറയുന്നത്. ആക്രമണം നടത്തിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more