1 GBP = 104.02

മദ്യപിച്ച് വാഹനമോടിച്ച കേസ്; പ്രമുഖ ഫുട്‍ബോൾ താരം വെയ്ൻ റൂണിയ്‌ക്ക് കോടതി നൽകിയ ശിക്ഷ 100 മണിക്കൂർ കമ്യൂണിറ്റി പ്രവർത്തനം ഇന്നലെ മുതൽ ആരംഭിച്ചു.

മദ്യപിച്ച് വാഹനമോടിച്ച കേസ്; പ്രമുഖ ഫുട്‍ബോൾ താരം വെയ്ൻ റൂണിയ്‌ക്ക് കോടതി നൽകിയ ശിക്ഷ 100 മണിക്കൂർ കമ്യൂണിറ്റി പ്രവർത്തനം ഇന്നലെ മുതൽ ആരംഭിച്ചു.

ഇന്നലെ രാവിലെ റൂണി വീട്ടിൽ നിന്നിറങ്ങിയത് ഫുടബോൾ മൈതാനത്തേക്കല്ല, മറിച്ച് കോടതി നൽകിയ ശിക്ഷയായി നൽകിയ നൂറു മണിക്കൂർ കമ്യൂണിറ്റി പ്രവർത്തനം ആരംഭിക്കാൻ. പച്ച ഹൈ വിസിബിൾ ജാക്കറ്റൊക്കെ ധരിച്ച് റൂണിയെത്തിയത് വീടിനടുത്തുള്ള ഗാർഡൻ സെന്ററിൽ വികലാംഗർക്കായി തയ്യാറാക്കിയ ബെഞ്ച് പെയിന്റ് ചെയ്യാൻ. രാവിലെ 8.40 ന് ജോലിക്കെത്തിയ റൂണി ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെയാണ് വീട്ടിലേക്ക് തിരിച്ച് പോയത്. ആഴ്ചയിൽ ഒന്നര ലക്ഷം പൗണ്ട് വേതനമുള്ള എവർട്ടൻ താരത്തിന് പക്ഷേ ഈ ജോലിക്ക് കൂലിയില്ല.

കഴിഞ്ഞ മാസമാണ് മൂന്ന് കുട്ടികളുടെ പിതാവായ റൂണിയെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ ഒന്നിന് വെളുപ്പിന് രണ്ടു മണിക്ക് മോഡലായ സാറാ സിംസനുമൊത്ത് വിൻസ്ലോയിലെ പബ്ബിൽ നിന്ന് മദ്യപിച്ച ശേഷം അവരുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പോലീസ് തടഞ്ഞത്. തുടർന്ന് നടന്ന പരിശോധനയിലാണ് വാഹനമോടിച്ച റൂണി മദ്യപിച്ചതായി തെളിഞ്ഞത്.

തുടർന്ന് മജിസ്‌ട്രേറ്റ് കോടതി റൂണിക്ക് നൂറ് മണിക്കൂർ കമ്യൂണിറ്റി വർക്ക് ശിക്ഷയായി വിധിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more